Tuesday, May 21st, 2019

കേസ് ഡയറി ഹാജരാക്കിയില്ല : കുഞ്ഞനന്തന്റെ ജാമ്യഹരജി വീണ്‍ടും മാറ്റി

തലശ്ശേരി : ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗുഢാലോചന കുറ്റം ചുമത്തി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന സി പി എം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി കെ കുഞ്ഞനന്തന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ജില്ലാസെഷന്‍സ് ജഡ്ജ് ഈമാസം 18ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാത്തതാണ് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റിയത്.നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ കേസ് ഡയറി ഹൈക്കോടതിയിലാണുള്ളതെന്നും അതിനാല്‍ ജില്ലാകോടതിയില്‍ … Continue reading "കേസ് ഡയറി ഹാജരാക്കിയില്ല : കുഞ്ഞനന്തന്റെ ജാമ്യഹരജി വീണ്‍ടും മാറ്റി"

Published On:Jun 16, 2012 | 8:13 am

തലശ്ശേരി : ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗുഢാലോചന കുറ്റം ചുമത്തി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന സി പി എം പാനൂര്‍ ഏരിയാകമ്മറ്റി അംഗം പി കെ കുഞ്ഞനന്തന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ജില്ലാസെഷന്‍സ് ജഡ്ജ് ഈമാസം 18ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാത്തതാണ് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റിയത്.നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് കോടതി ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ കേസ് ഡയറി ഹൈക്കോടതിയിലാണുള്ളതെന്നും അതിനാല്‍ ജില്ലാകോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ എം ജെ ജോണ്‍സണ്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.
കേസ് ഡയറിയുടെ ഒറിജിനല്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പകര്‍പ്പെങ്കിലും ഹാജരാക്കണമെന്ന് കോടതി പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് 18ലേക്ക് മാറ്റിയത്. കുഞ്ഞനന്തന് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരാകുന്നത്. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് പോലീസിന് സൂചന ലഭിച്ചതിനാല്‍ കോടതി പരിസരത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. തലശ്ശേരി സബ്ഡിവിഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഹരജി പരിഗണിക്കുമ്പോള്‍ കേസ് അന്വേഷണത്തിലെ പ്രധാനിയായ ഡിവൈഎസ്പി എ പി ഷൗക്കത്തലിയും കോടതിയിലെത്തിയിരുന്നു. കുഞ്ഞനന്തന്‍ കോടതി മുമ്പാകെ കീഴടങ്ങുമെന്ന് കരുതി ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ വന്‍ പട തന്നെ കോടതി പരിസരത്ത് എത്തിയിരുന്നു. പാര്‍ലമെന്റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു നിയമമാണ് മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ ഹരജിക്കാരന്‍ തന്നെ കോടതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്നത് ഇതുകൊണ്ടാണ് കുഞ്ഞനന്തന്‍ വരുമെന്ന് പോലീസ് കരുതിയത്. എന്നാല്‍ ഈ നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് ജില്ലാ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    15 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    21 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    21 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    21 hours ago

    യുവരാജ് വിരമിച്ചേക്കും