Sunday, November 18th, 2018

ഭര്‍ത്താവിന്റെ മരുമകനോടൊപ്പം ഓളിച്ചോടിയ യുവതിയെ കോടതിയില്‍ ഹാജരാക്കി

കാമുകനായ മരുമകനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോടതി മുറ്റത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

Published On:Aug 31, 2018 | 1:43 pm

കണ്ണൂര്‍: ഭര്‍ത്താവിന്റെ മരുമകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഭര്‍ത്തൃ സഹോദരി പുത്രനായ 43 കാരനൊപ്പം ഒളിച്ചോടിയ എരമം പേരൂലിലെ പത്മനാഭന്റെ ഭാര്യ സിന്ധു (34) വിനെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടത് ഈമാസം 27 നാണ് സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് സിന്ധുവും മരുമകനായ കാമുകനും തൃശൂര്‍ ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞ് പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായത്. തുടര്‍ന്ന് ഇരുവരെയും പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി. താന്‍ ആരുടെയും കൂടെ പോകുന്നില്ലെന്നും തനിച്ചാണ് പോകുന്നതെന്നും യുവതി അറിയിച്ചതിനെ തുടര്‍ന്ന് സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. ഇതേ സമയം കാമുകനായ മരുമകനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് കോടതി മുറ്റത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് എത്തി മരുമകനെ കൂട്ടിക്കൊണ്ടു പോയതോടെ രംഗം ശാന്തമായി. ഭര്‍ത്താവും മരുമകനും ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    5 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    6 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    20 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം