Friday, September 21st, 2018

ജനദ്രോഹ പരിപാടികള്‍ തിരുത്തിക്കാന്‍ കോടതി തന്നെ വേണം

രാജ്യത്തെ നിയമം അനുസരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ കാണുന്ന പൗരന്മാരാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊതുതാല്‍പര്യ ഹരജികളില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കുന്നുണ്ടെന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായാണ് കോടതിയുടെ പരാമര്‍ശം. രാജ്യത്തെ ജയിലുകളിലെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയും അറ്റോര്‍ണി ജനറലും തമ്മില്‍ വാഗ്വാദമുണ്ടായത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ കോടതി സംയമനം പാലിക്കണമെന്ന അറ്റോര്‍ണി … Continue reading "ജനദ്രോഹ പരിപാടികള്‍ തിരുത്തിക്കാന്‍ കോടതി തന്നെ വേണം"

Published On:Aug 9, 2018 | 1:48 pm

രാജ്യത്തെ നിയമം അനുസരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ കാണുന്ന പൗരന്മാരാണെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദത്തില്‍ പ്രതിപാദിക്കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊതുതാല്‍പര്യ ഹരജികളില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കുന്നുണ്ടെന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായാണ് കോടതിയുടെ പരാമര്‍ശം.
രാജ്യത്തെ ജയിലുകളിലെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയും അറ്റോര്‍ണി ജനറലും തമ്മില്‍ വാഗ്വാദമുണ്ടായത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ കോടതി സംയമനം പാലിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യത്തോട് പ്രതികരിക്കവെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കാനാവില്ലെന്ന് സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നയപരിപാടികള്‍, വികസന പദ്ധതികള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കുമ്പോള്‍ ചെറിയ വീഴ്ചകളും പോരായ്മകളുമൊക്കെ ഉണ്ടാവുക സ്വാഭാവികം. അത്തരം പ്രവര്‍ത്തനങ്ങള്‍ ജനദ്രോഹമാകുമ്പോള്‍ തിരുത്താനും ഓര്‍മ്മപ്പെടുത്താനും കോടതിയുള്ളതാണ് ഇന്ന് ജനങ്ങള്‍ക്കൊരാശ്വാസം.
ജനദ്രോഹ നടപടികളും നിയമലംഘനങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനേ ജനങ്ങള്‍ക്കാവൂ. അത് തിരുത്തിക്കാന്‍ കോടതികള്‍ തന്നെ വേണം. കോടതികളും ജനദ്രോഹ നടപടികള്‍ക്കെതിരെ കണ്ണടച്ചാല്‍ തികഞ്ഞ അരാജകത്വമാവും രാജ്യത്തുണ്ടാവുക. നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ച 30,000 കോടി രൂപ ലാപ്‌ടോപ്പുകളും വാഷിങ്ങ് മെഷീനുകളും വാങ്ങാനാണ് ഉപയോഗിച്ചതെന്നും ഇത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യത്തിന് പണമുണ്ടായിട്ടും നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നേരാംവണ്ണം വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് സൂപ്രീംകോടതി കുറ്റപ്പെടുത്തി. രാജ്യത്ത് ഇന്ന് പല കാര്യങ്ങളും നടക്കുന്നത് കോടതി ഇടപെടലിനെ തുടര്‍ന്നാണെന്ന കാര്യം മറക്കരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാറുകളുടെ ഭരണപരമായ വീഴ്ചകളും പോരായ്മകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷണങ്ങളിലെ പോരായ്മകളുമൊക്കെ കോടതികള്‍ ചൂണ്ടിക്കാട്ടാറുണ്ട്. അത് ജനങ്ങള്‍ക്ക് സഹായകരമാവാറുമുണ്ട്. നിയമം അനുസരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാറുകളാണ്. തെരഞ്ഞെടുത്തയച്ച ജനം ആഗ്രഹിക്കുന്നതും അതാണ്. ജനാഭിലാഷങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിലായിരിക്കണം സര്‍ക്കാറിന്റെ ശ്രദ്ധ. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിയമം അനുസരിക്കുക തന്നെയാണ്.

LIVE NEWS - ONLINE

  • 1
    10 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    4 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    5 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    5 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍