Saturday, November 17th, 2018

ഭര്‍ത്താവിനെ മര്‍ദിച്ച യുവതി അറസ്റ്റില്‍

തിരൂരങ്ങാടി: ഭര്‍ത്താവിനെ മര്‍ദിച്ച യുവതി അറസ്റ്റില്‍. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സിഐ നടത്തിയ ചര്‍ച്ചക്കിടെ ഭര്‍ത്താവിനെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഡൂര്‍ പുളിയാട്ടുകുളം സ്വദേശനിയായ ഇരുപത്തിരണ്ടുകാരിയെയാണ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടതെന്ന് തിരൂരങ്ങാടി എസ്‌ഐ എ. സുനില്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരൂരങ്ങാടി സിഐ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ചെറുമുക്ക് സ്വദേശിയായ തണ്ടാശേരി പ്രശാന്തും (28) തമ്മിലുള്ള കുടുംബ പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ യുവതിയുടെ പരാതിയില്‍ സിഐ അനില്‍ ബി. റാവുത്തര്‍ ഇരു കൂട്ടരെയും … Continue reading "ഭര്‍ത്താവിനെ മര്‍ദിച്ച യുവതി അറസ്റ്റില്‍"

Published On:Aug 30, 2013 | 2:06 pm

തിരൂരങ്ങാടി: ഭര്‍ത്താവിനെ മര്‍ദിച്ച യുവതി അറസ്റ്റില്‍. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സിഐ നടത്തിയ ചര്‍ച്ചക്കിടെ ഭര്‍ത്താവിനെ മര്‍ദിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഡൂര്‍ പുളിയാട്ടുകുളം സ്വദേശനിയായ ഇരുപത്തിരണ്ടുകാരിയെയാണ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടതെന്ന് തിരൂരങ്ങാടി എസ്‌ഐ എ. സുനില്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരൂരങ്ങാടി സിഐ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ചെറുമുക്ക് സ്വദേശിയായ തണ്ടാശേരി പ്രശാന്തും (28) തമ്മിലുള്ള കുടുംബ പ്രശ്‌നം സംസാരിച്ചു തീര്‍ക്കാന്‍ യുവതിയുടെ പരാതിയില്‍ സിഐ അനില്‍ ബി. റാവുത്തര്‍ ഇരു കൂട്ടരെയും വിളിച്ചു ചേര്‍ത്തിരുന്നു.
ദമ്പതികളും ഇവരുടെ രക്ഷകര്‍ത്താക്കളുമായുള്ള ചര്‍ച്ചക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒന്നര മാസമായപ്പോഴേക്കും പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി ഇരുകൂട്ടരും പറഞ്ഞു. യുവാവ് കര്‍ണാടക ഗുല്‍ബര്‍ഗയില്‍ ബേക്കറി നടത്തുകയാണ്. യുവതി മലപ്പുറത്ത് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. വീട്ടുകാര്‍ മാനസികമായി പിഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിലൊന്നും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് തിരൂരങ്ങാടി സിഐക്ക് മുമ്പിലെത്തിയത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    7 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    21 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു