Sunday, April 21st, 2019

ദമ്പതികളുടെ ആത്മഹത്യ: എസ്.ഐയെ സ്ഥലം മാറ്റി

ചങ്ങനാശേരി എസ് ഐ ഷമീര്‍ഖാനെയാണ് സ്ഥലം മാറ്റിയത്

Published On:Jul 4, 2018 | 10:12 pm

ചങ്ങനാശ്ശേരി: പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ എസ്.ഐക്ക് സ്ഥലംമാറ്റം. ചങ്ങനാശേരി എസ് ഐ ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്.ഐയുടെ സ്ഥലംമാറ്റം.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബിജെപിയും വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പോലീസ് സ്റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
അതേസമയം സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് സുനിലിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. മര്‍ദ്ദനമേറ്റ് മരിക്കാറായെന്ന് സുനില്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ചങ്ങനാശേരി കൗണ്‍സിലര്‍ സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇയാള്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. ചങ്ങനാശേരിയിലെ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍, രേഷ്മ ദമ്പതികളാണ് ബുധനാഴ്ച മരിച്ചത്. വൈകീട്ട് 3.30-ഓടെ വിഷം ഉള്ളില്‍ച്ചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു