Tuesday, November 20th, 2018

ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഗാന്ധിജിയെ പുകഴ്ത്തി പ്രധാനമന്ത്രി

2022 ആകുമ്പോഴേക്കും നവഭാരതം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Published On:Aug 9, 2017 | 12:11 pm

ന്യൂഡല്‍ഹി: ഗാന്ധിജി ഏറെ പ്രചോദനം നല്‍കുന്ന നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 75ാമത് ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്ന് ലോക്‌സഭയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഗാന്ധിജിയെ ഏറെ പുകഴ്ത്തിയത്. ക്വിറ്റ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യത്തിന്റെ ചരിത്രം യുവാക്കള്‍ അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ശക്തിപ്പെടുത്തിയ ജനങ്ങളുടെ കൂട്ടായ്മയായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ്. 2022 ആകുമ്പോഴേക്കും നവഭാരതം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ ത്യാഗം സഹിച്ച കാലഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്ന് പിന്നീട് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’