Thursday, August 22nd, 2019

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Published On:May 22, 2019 | 10:16 am

തിരു: ഇത്തവണ വോട്ടെണ്ണല്‍ പഴയരീതിയില്‍ സൂപ്പര്‍ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പത്തുമണിക്കൂറാണ് ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഈസമയത്ത് ജോലി പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. രാവിലെ എട്ടിനാണ് വോട്ടെണ്ണിത്തുടങ്ങുക. പുതിയ നിര്‍ദേശം പാലിക്കപ്പെട്ടാല്‍ വൈകീട്ട് ആറുമണിയോടെമാത്രമേ വിജയിയെ പ്രഖ്യാപിക്കൂ.
14 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രമാണ് ഒരുറൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്. ഇങ്ങനെ ഓരോറൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങള്‍ക്ക് ഫലമറിയാനുള്ള ട്രെന്‍ഡ്‌സ് സൈറ്റിലും തെരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങള്‍ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമില്‍ നിന്നെടുക്കാന്‍ അനുമതിയുള്ളൂ.
മുമ്പ്, വോട്ടെണ്ണല്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നതായിരുന്നു പതിവ്. ഒരുറൗണ്ടിലെ എണ്ണല്‍ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങള്‍ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാല്‍, ഉച്ചയ്ക്കുമുമ്പ് ഫലമറിയാമായിരുന്നു.
വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകള്‍ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ രീതി വേണ്ടന്നാണ് നിര്‍ദേശം.

 

LIVE NEWS - ONLINE

  • 1
    15 mins ago

    തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

  • 2
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 3
    3 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 4
    4 hours ago

    കെവിന്‍ വധം…

  • 5
    4 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 6
    4 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 7
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 8
    5 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 9
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്