Monday, July 22nd, 2019

സി.ഒ.ടി നസീര്‍ വധശ്രമം; ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

ചോനാടം കിന്‍ഫ്ര പാര്‍ക്കിന് മുന്നില്‍ വെച്ചായിരുന്നു ആദ്യ ഗൂഢാലോചന നടന്നത്.

Published On:Jul 2, 2019 | 10:12 am

കോഴിക്കോട്: വടകര ലോകസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍. ഷംസീറിന്റെ മൊഴിയെടുക്കും. ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നത് ഷംസീറിന്റെ സഹോദരന്‍ എ.എന്‍. ഷാഹിറിന്റെ KL07 CD6887 നമ്പര്‍ ഇന്നോവയിലാണെന്ന മുഖ്യപ്രതി പൊട്ടി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷംസീറിന്റെ മൊഴിയെടുക്കുക. ഷംസീര്‍ ഈ വാഹനമാണ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഗേഷ് സന്തോഷുമായി ഗൂഢാലോചന നടത്തിയതായും സംഭവ ദിവസവും തൊട്ടടുത്ത ദിവസവും ഷംസീര്‍ ഇവരെ നിരവധി തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചോനാടം കിന്‍ഫ്ര പാര്‍ക്കിന് മുന്നില്‍ വെച്ചായിരുന്നു ആദ്യ ഗൂഢാലോചന നടന്നത്. ഇതേ കാറില്‍ വെച്ചു തന്നെ കുണ്ടുചിറയില്‍ വെച്ച് രണ്ടാമത്തെ ഗൂഢാലോചനയും നടന്നതായും സന്തോഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് വാഹനത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ നിന്നാണ് കാര്‍ ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയത്. ഈ വാഹനം പലപ്പോഴും ഓടിച്ചിരുന്നത് അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. രാഗേഷായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോലും ഷംസീര്‍ ഉപയോഗിക്കുന്ന വാഹനമാണിതെന്നും പോലീസ് കണ്ടെത്തി.
തന്നെ ആക്രമിച്ചതിന് പിന്നില്‍ ഷംസീറാണെന്ന് സി.ഒ.ടി നസീര്‍ ആരോപിച്ചിരുന്നു. രണ്ടാം തവണ മൊഴിയെടുത്തപ്പോള്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞതായും നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എ.എന്‍. ഷംസീറിന്റെ പങ്ക് സംശയിക്കത്തക്ക വിധം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പൊട്ടി സന്തോഷാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    6 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു