Friday, April 26th, 2019

പുതുവൈപ്പ് ടെര്‍മിനലില്‍ എല്‍എന്‍ജിയുമായി ആദ്യകപ്പല്‍ എത്തി

കൊച്ചി: ഖത്തറില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകവുമായി (എല്‍എന്‍ജി) പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിലേക്കു ആദ്യ കപ്പല്‍ എത്തി. ഇന്നു രാവിലെ എട്ടിനാണ് എംവി വില്‍ എനര്‍ജി എന്നകപ്പല്‍ പുറങ്കടലില്‍ നിന്നും കപ്പല്‍ ടെര്‍മിനലിലേക്ക് എത്തിയത്. ഈ മാസം 11 ന് പുറംകടലില്‍ എത്തിയെങ്കിലും ശക്തമായ കാലവര്‍ഷം മൂലം കപ്പല്‍ച്ചാലില്‍ ചെളി അടിഞ്ഞുകൂടിയതു കാരണം ടെര്‍മിനലിലേക്ക് എത്താനായിരുന്നില്ല. കപ്പല്‍ച്ചാലിന്റെ ആഴം വര്‍ധിപ്പിച്ചതിന് ശേഷമാണ് കപ്പല്‍ ടെര്‍മിനല്‍ ജെട്ടിയില്‍ അടുപ്പിച്ചത്. 56,000 ടണ്‍ പ്രകൃതിവാതകമാണ് കപ്പലിലുള്ളത്. ്.കപ്പലില്‍ നിന്ന് എല്‍എന്‍ജി … Continue reading "പുതുവൈപ്പ് ടെര്‍മിനലില്‍ എല്‍എന്‍ജിയുമായി ആദ്യകപ്പല്‍ എത്തി"

Published On:Aug 20, 2013 | 4:53 pm

കൊച്ചി: ഖത്തറില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകവുമായി (എല്‍എന്‍ജി) പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിലേക്കു ആദ്യ കപ്പല്‍ എത്തി. ഇന്നു രാവിലെ എട്ടിനാണ് എംവി വില്‍ എനര്‍ജി എന്നകപ്പല്‍ പുറങ്കടലില്‍ നിന്നും കപ്പല്‍ ടെര്‍മിനലിലേക്ക് എത്തിയത്. ഈ മാസം 11 ന് പുറംകടലില്‍ എത്തിയെങ്കിലും ശക്തമായ കാലവര്‍ഷം മൂലം കപ്പല്‍ച്ചാലില്‍ ചെളി അടിഞ്ഞുകൂടിയതു കാരണം ടെര്‍മിനലിലേക്ക് എത്താനായിരുന്നില്ല. കപ്പല്‍ച്ചാലിന്റെ ആഴം വര്‍ധിപ്പിച്ചതിന് ശേഷമാണ് കപ്പല്‍ ടെര്‍മിനല്‍ ജെട്ടിയില്‍ അടുപ്പിച്ചത്. 56,000 ടണ്‍ പ്രകൃതിവാതകമാണ് കപ്പലിലുള്ളത്.
്.കപ്പലില്‍ നിന്ന് എല്‍എന്‍ജി ടെര്‍മിനലിലെ കൂറ്റന്‍ ടാങ്കുകളിലേക്കു മാറ്റുന്ന ജോലികളും ആരംഭിച്ചു. ഇതിന് അഞ്ചു ദിവസം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വാതക സ്വീകരണമായതിനാലാണു കൂടുതല്‍ സമയമെടുക്കുന്നത്. സാധാരണ ഗതിയില്‍ ഗ്യാസ് ടാങ്കറുകള്‍ 24 മണിക്കൂറിനുള്ളില്‍ മടങ്ങും. പൈപ്പ്‌ലൈനുകള്‍ മുഖേന വാതകം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതു ഗെയില്‍ ആണ്. ഈ മാസാവസാനത്തോടെ വാതകം വിതരണത്തിനായി ഗെയിലിനു ലഭ്യമാകുമെന്നാണു പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    35 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    3 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു