Saturday, April 21st, 2018

ദുബായിയില്‍ ഇനി സ്വഭാവ സര്‍ട്ടിഫിക്കറ്റും വേണം

ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ ജോലിക്കും ഇതു ബാധകമാണ്.

Published On:Jan 11, 2018 | 9:41 am

ദുബൈ: വിദേശ ജോലിക്കാരുടെ സ്വഭാവ പശ്ചാത്തലം പരിശോധിക്കുന്ന നടപടി അടുത്ത മാസം നാലു മുതല്‍ ഗള്‍ഫില്‍ പ്രാബല്യത്തില്‍ വരും.
സ്വന്തം നാട്ടില്‍ നിന്നോ, അഞ്ചു വര്‍ഷമായി ജോലി,പഠന ആവശ്യാര്‍ഥം താമസിച്ചു വരുന്ന രാജ്യത്തു നിന്നോ ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് പുതുതായി തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ ജോലിക്കും ഇതു ബാധകമാണ്.
വിദേശ തൊഴിലാളികള്‍ ഉള്‍പ്പെട്ട പല തൊഴില്‍ കേസുകളും പരിഗണനക്ക് വരുമ്പോള്‍ ഇവര്‍ സ്വന്തം നാട്ടില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും അവിടെ അന്വേഷണം നേരിടുന്നവരാണെന്നുമുള്ള വിവരം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജോലി നല്‍കും മുമ്പ് ഒരാളുടെ സ്വഭാവ സുരക്ഷാ പശ്ചാത്തലം അറിയുന്നത് ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ഒപ്പം പൊതു സമൂഹത്തിന്റെയും സുരക്ഷക്ക് ഉപകരിക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

 

LIVE NEWS - ONLINE

  • 1
    56 mins ago

    മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

  • 2
    3 hours ago

    മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

  • 3
    3 hours ago

    ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

  • 4
    3 hours ago

    രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

  • 5
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

  • 6
    3 hours ago

    കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

  • 7
    3 hours ago

    നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

  • 8
    3 hours ago

    മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

  • 9
    4 hours ago

    സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍