Thursday, November 15th, 2018

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി

കൊല്ലം: യാത്രക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീകാര്‍ മര്‍ദിച്ചതായി പരാതി. കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരനുമായ ആര്‍.വി. സുകേഷിനാണ് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ഇടറോഡില്‍ മര്‍ദനമേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിക്കൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ചിന്നക്കടയില്‍ നിന്നു വടയാറ്റുകോട്ട റോഡിലേക്ക് തിരിയുന്നതിനിടെ എതിര്‍ദിശയില്‍ നിന്നെത്തിയ കെഎസ്‌യു നേതാവിനോടു വാഹനത്തിന്റെ വേഗം കുറച്ചു സംസാരിച്ചതിനെ ചൊല്ലിയായിരുന്നു മര്‍ദനം. തന്നെ പിടിച്ചു തള്ളുകയും വയറ്റത്തിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുകേഷ് … Continue reading "കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി"

Published On:Oct 24, 2013 | 12:51 pm

കൊല്ലം: യാത്രക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീകാര്‍ മര്‍ദിച്ചതായി പരാതി. കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരനുമായ ആര്‍.വി. സുകേഷിനാണ് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ഇടറോഡില്‍ മര്‍ദനമേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിക്കൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. ചിന്നക്കടയില്‍ നിന്നു വടയാറ്റുകോട്ട റോഡിലേക്ക് തിരിയുന്നതിനിടെ എതിര്‍ദിശയില്‍ നിന്നെത്തിയ കെഎസ്‌യു നേതാവിനോടു വാഹനത്തിന്റെ വേഗം കുറച്ചു സംസാരിച്ചതിനെ ചൊല്ലിയായിരുന്നു മര്‍ദനം.
തന്നെ പിടിച്ചു തള്ളുകയും വയറ്റത്തിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുകേഷ് ആരോപിച്ചു. കൂടുതല്‍ പൊലീസുകാരെത്തി നിലത്തിട്ടു ചവിട്ടിയതായും തുടര്‍ന്നു പൊലീസ് വാനില്‍ കയറ്റിയശേഷം അടിച്ചതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഈസ്റ്റ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നു പൊലീസുകാരനെതിരെ കേസെടുത്തു. സംഭവം സംഘര്‍ഷത്തിനുമിടയാക്കി.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    11 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി