Thursday, September 19th, 2019

ആര്‍.എസ്എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കുന്നു

Published On:Sep 10, 2019 | 10:00 am

ന്യൂഡല്‍ഹി: തിരിച്ചുവരവിനായി സംഘടനാ സംവിധാനത്തില്‍ ആര്‍.എസ്എസ് മാതൃക സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കാനുള്ള തയാറെടുപ്പാണ് നടത്തുന്നത്. ഇതിനായി പ്രവര്‍ത്തകര്‍ക്ക് പരിശീലനവും ഉത്തേജനവും നല്‍കുന്നതിന് ആര്‍എസ്എസ് മാതൃകയില്‍ രാജ്യത്തൊട്ടാകെ പ്രേരക്മാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളും ചരിത്രവും പ്രവര്‍ത്തകരെ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുകയാണ് പ്രേരക്മാരുടെ പ്രധാന ദൗത്യം. താഴെ തട്ടില്‍ ജനങ്ങളുമായി ഇടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കുകുയും ഇവരുടെ ദൗത്യത്തില്‍പ്പെട്ടതാണ്.
ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളായ ആര്‍എസ്എസിന് തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രചാരകരും മുഴുവന്‍ സമയ പ്രവര്‍ത്തകരുമുണ്ട്. ശാഖകളും മറ്റും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിന് ഇവര്‍ക്ക് വിലക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നിയമിക്കുന്ന പ്രേരക്മാര്‍ക്ക് അത്തരത്തില്‍ വിലക്കുണ്ടാവില്ല.
ഈ മാസം മൂന്നിന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് പ്രേരക് എന്ന ആശയം ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ആര്‍എസ്എസിന്റെ ജനകീയ സമ്പര്‍ക്ക മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ തരുണ്‍ ഗൊഗോയി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശില്‍പശാലയില്‍ സമാനമായൊരു ആശയം ഉയര്‍ന്നുവന്നിരിക്കുന്നത്.
എല്ലാ തലങ്ങളിലുമുള്ള പ്രവര്‍ത്തകരെയും മെച്ചപ്പെടുത്തുന്നത് ഒരു പാര്‍ട്ടിയുടെ അടിസ്ഥാന ആവശ്യമാണെന്നും അതിന് പ്രേരണ നല്‍കുന്ന ഒരു സ്ഥാപന ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ശില്‍പശാല അടിവരയിടുന്നു. കോണ്‍ഗ്രസിനോട് ചോദ്യം ചെയ്യാപ്പെടാനാവത്ത പ്രതിബദ്ധതയുള്ളവരും പ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ ശേഷിയുള്ളവരും അവരുടെ ബഹുമാനം നേടുന്നവരുമായിരിക്കണം പ്രേരക്മാരായി നിയമിക്കേണ്ടത്. കൂടാതെ ഗ്രൂപ്പുകള്‍ക്കതീതമായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നും പറയുന്നു.
മൂന്ന് മാസത്തോളം പ്രേരക്മാരുടെ പ്രവര്‍ത്തനം കടുത്ത നിരീക്ഷണത്തിലാകും അത് കഴിഞ്ഞിട്ടാകും അവരെ സ്ഥിരപ്പെടുത്തുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ എല്ലാമാസവും അവലോകനങ്ങളും നടത്തും. പ്രേരക്മാരാകാന്‍ അനുയോജ്യമായവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

LIVE NEWS - ONLINE

 • 1
  25 mins ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 2
  25 mins ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 3
  35 mins ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 4
  1 hour ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 5
  1 hour ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

 • 6
  1 hour ago

  നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

 • 7
  2 hours ago

  മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

 • 8
  2 hours ago

  തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

 • 9
  2 hours ago

  വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി