Monday, September 25th, 2017

ധാര്‍ഷ്ട്യം കോണ്‍ഗ്രസിനെ നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

2004ല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കാഴ്ചപ്പാട് 10 വര്‍ഷത്തേക്കുള്ളതായിരുന്നു. എന്നാല്‍ 2010-11 ആയപ്പോള്‍ തന്നെ ആ കാഴ്ചപ്പാട് നശിച്ചു തുടങ്ങി.

Published On:Sep 12, 2017 | 10:20 am

 കാലിഫോര്‍ണിയ: ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ച് അധികാരത്തില്‍ നിന്നകറ്റിയതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാലിഫോര്‍ണിയയിലെ ബെര്‍ക്കെലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് രാഹൂല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ പത്ത് വര്‍ഷം അധികാരത്തില്‍ ഇരുന്ന ഏത് പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. 2004ല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കാഴ്ചപ്പാട് 10 വര്‍ഷത്തേക്കുള്ളതായിരുന്നു. എന്നാല്‍ 2010-11 ആയപ്പോള്‍ തന്നെ ആ കാഴ്ചപ്പാട് നശിച്ചു തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്റെ സുപ്രധാന വിലയിരുത്തല്‍.
ചര്‍ച്ചകളിലൂടെയാണ് കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുന്നത്. എന്നാല്‍, 2012ല്‍ ചില ധാര്‍ഷ്ട്യം പാര്‍ട്ടിക്കുള്ളിലേക്ക് നുഴഞ്ഞു കയറി. പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടായില്ല. അതിന്റെ പരിണിതഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനര്‍നിര്‍മാണം കൂടിയേ തീരു. ബി.ജെ.പി സര്‍ക്കാര്‍ യു.പി.എയുടെ രൂപരേഖയാണ് ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. എന്നാലത് ഇനി പ്രവര്‍ത്തിക്കില്ല. നിര്‍ജീവമായ ഒരു രൂപരേഖ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനും സമയമായെന്ന് രാഹുല്‍ സൂചന നല്‍കി. അത് സുഗമമായി നടക്കാന്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളും ശ്രമിക്കണം. എല്ലാ മുതിര്‍ന്ന നേതാക്കളെയും മാറ്റി നിറുത്താനാവില്ല. എന്നാല്‍, യുവാക്കള്‍ വേണ്ടവിധം മുന്നോട്ട് വരണമെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബാധിത്യമുണ്ട്. അത് ഇന്ത്യയുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി, തമിഴ്‌നാട്ടില്‍എം.കെ. സ്റ്റാലിന്‍, സിനിമാരംഗത്ത് നടന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം കുടുംബാധിപത്യം വഴി എത്തിയവരാണ്. അതിനാല്‍ തന്നെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ യുക്തിയില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

LIVE NEWS - ONLINE

  • 1
    15 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    36 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    36 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    39 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    39 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    41 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല