Wednesday, February 20th, 2019

കോണ്‍ഗ്രസ് നേതാവിനെ കാര്‍ തടഞ്ഞ് അക്രമിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ഡി സി സി വൈസ് പ്രസിഡന്റും ശ്രീകണ്ഠപുരം രാജീവ്ഗാന്ധി സഹകരണാശുപത്രി പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂരിനെയാണ് ഒരു സംഘം അക്രമിച്ച് പരിക്കേല്‍പിച്ചത്. കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്്. ഇന്നലെ രാത്രി പത്ത് മണിയോടെ കല്യാട് ആറാട്ട് തറയ്ക്ക് സമീപമാണ് അക്രമമുണ്ടായത്. കല്യാട് പ്രദേശത്ത് വ്യാജ മദ്യവില്‍പനയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പനയും വ്യാപകമാണെന്നാരോപിച്ച് പ്രിയദര്‍ശിനി ക്ലബ്ബ്് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സി പി എം പ്രവര്‍ത്തകരും ബന്ധുക്കളുമാണ് ഇതിന്റെ പിന്നിലെന്നാണ് ക്ലബ്ബ് … Continue reading "കോണ്‍ഗ്രസ് നേതാവിനെ കാര്‍ തടഞ്ഞ് അക്രമിച്ചു"

Published On:Aug 4, 2017 | 2:11 pm

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി. ഡി സി സി വൈസ് പ്രസിഡന്റും ശ്രീകണ്ഠപുരം രാജീവ്ഗാന്ധി സഹകരണാശുപത്രി പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂരിനെയാണ് ഒരു സംഘം അക്രമിച്ച് പരിക്കേല്‍പിച്ചത്. കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്്. ഇന്നലെ രാത്രി പത്ത് മണിയോടെ കല്യാട് ആറാട്ട് തറയ്ക്ക് സമീപമാണ് അക്രമമുണ്ടായത്.
കല്യാട് പ്രദേശത്ത് വ്യാജ മദ്യവില്‍പനയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പനയും വ്യാപകമാണെന്നാരോപിച്ച് പ്രിയദര്‍ശിനി ക്ലബ്ബ്് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സി പി എം പ്രവര്‍ത്തകരും ബന്ധുക്കളുമാണ് ഇതിന്റെ പിന്നിലെന്നാണ് ക്ലബ്ബ് ആരോപിച്ചത്. ഇന്നലെ വൈകീട്ട് ക്ലബ്ബ് ഭാരവാഹിയും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ദിനേശന് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് മുഹമ്മദ് ബ്ലാത്തൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം നടത്തിയ വിരോധം കാരണം മുഹമ്മദിനെ അക്രമിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. മുഹമ്മദ് ബ്ലാത്തൂരും ദിനേശനും കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമത്തില്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ സജീവ് ജോസഫ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ടി ജയകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍, എം കെ മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍