Sunday, April 21st, 2019

കോണ്‍ഗ്രസ്, സിപിഎം ഭായി ഭായി?

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഏറെ നിര്‍ണായകമാണ് ഈ പൊതുതെരഞ്ഞെടുപ്പ് എന്നത് പരമമായ സത്യമാണ്. ബി ജെ പി, കോണ്‍ഗ്രസ്, സി പി എം എന്നീ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരുപക്ഷെ നിലനില്‍പ്പിന്റെയും വിശ്വാസ്യതയുടെയും കൂടി വിഷയമാണ്. നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവത്തില്‍ കേന്ദ്രഭരണം പിടിച്ച ബി ജെ പിക്ക് ഭരണത്തുടര്‍ച്ച അഭിമാനവിഷയമാണ്. ബി ജെ പിക്ക് അധികാരം ലഭിക്കാന്‍ ഉതകിയ അവസരങ്ങളുണ്ടാക്കിയ രാഷ്ട്രീയ തീരുമാനങ്ങളും പിഴവുകളും വരുത്തിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനും ഇത് നിലനില്‍പ്പിന്റെ കാര്യമാണ്. സഹോദരി പ്രിയങ്കയെ കൂടി … Continue reading "കോണ്‍ഗ്രസ്, സിപിഎം ഭായി ഭായി?"

Published On:Feb 8, 2019 | 1:22 pm

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഏറെ നിര്‍ണായകമാണ് ഈ പൊതുതെരഞ്ഞെടുപ്പ് എന്നത് പരമമായ സത്യമാണ്. ബി ജെ പി, കോണ്‍ഗ്രസ്, സി പി എം എന്നീ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരുപക്ഷെ നിലനില്‍പ്പിന്റെയും വിശ്വാസ്യതയുടെയും കൂടി വിഷയമാണ്. നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവത്തില്‍ കേന്ദ്രഭരണം പിടിച്ച ബി ജെ പിക്ക് ഭരണത്തുടര്‍ച്ച അഭിമാനവിഷയമാണ്. ബി ജെ പിക്ക് അധികാരം ലഭിക്കാന്‍ ഉതകിയ അവസരങ്ങളുണ്ടാക്കിയ രാഷ്ട്രീയ തീരുമാനങ്ങളും പിഴവുകളും വരുത്തിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനും ഇത് നിലനില്‍പ്പിന്റെ കാര്യമാണ്. സഹോദരി പ്രിയങ്കയെ കൂടി കളത്തിലിറക്കി അവസാന തുറുപ്പുമായാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പടയൊരുക്കം.
ഈ രണ്ട് പാര്‍ട്ടികളേക്കാള്‍ നിര്‍ണായകമാണ് സി പി എമ്മിനെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ്. രണ്ട് സംസ്ഥാനങ്ങളില്‍ ചെങ്കൊടിയുടെ മേല്‍വിലാസം നഷ്ടപ്പട്ടതിന് ശേഷം വരുന്ന തെരഞ്ഞെടുപ്പാണ് ഇത്. ആണവക്കരാറില്‍ യു പി എക്ക് പിന്തുണ പിന്‍വലിച്ച ശേഷം സി പി എം നടത്തിയ രാഷ്ട്രീയ തീരുമാനങ്ങളിലെ പിഴവുകളും ബി ജെ പിക്ക് വളം വച്ചിട്ടുണ്ട് എന്നതാണ് സത്യം. രാജ്യത്തെ ജനാധിപത്യ, മതേതരകക്ഷികളുടെ പ്ലാറ്റ്‌ഫോം രൂപീകരിക്കാതെ ഒറ്റക്ക് കളത്തിലിറങ്ങിയിട്ട് സി പി എമ്മിന് പ്രത്യേകിച്ച് നേട്ടമുണ്ടാകാനും പോകുന്നില്ല.
കേരളത്തില്‍ മുഖ്യശത്രുക്കളായി പരസ്പരം അവരോധിച്ച് പൊരുതുന്ന സി പി എമ്മും കോണ്‍ഗ്രസും പശ്ചിമ ബംഗാളില്‍ വേറിട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ മത്സരത്തില്‍ ധാരണയിലാകുന്ന കാര്യം സംസാരിച്ചതാണ് പ്രതീക്ഷയേകുന്നത്. എന്നും സി പി എമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസ് ബാന്ധവത്തിന് എതിരാണ്. ഇത്തവണ ബംഗാല്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് സഹകരണം എന്ന വിഷയം പ്രത്യേക അജണ്ടയായി നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ വസ്തുനിഷ്ഠസാഹചര്യങ്ങള്‍ വിലയിരുത്തി രാഷ്ട്രീയപ്രമേയത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും മുന്നോട്ടുവന്നിട്ടുണ്ട്. ത്രിപുരയെ അപേക്ഷിച്ച് ബംഗാളില്‍ തിരിച്ചുവരവിന്റെ പാതയിലാണ് സി പി എം. ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാളില്‍ നടത്തിയ മഹാറാലി പാര്‍ട്ടിക്കുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വോട്ടാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗം കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുക എന്നത് തന്നെയാണ്. സി പി എമ്മിനോടുള്ള അതേസമീപനം തൃണമൂല്‍ കോണ്‍ഗ്രസുമായും സ്വീകരിക്കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കുമെന്നതാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയനിലപാടുകളില്‍ കോണ്‍ഗ്രസിന് വിശ്വാസ്യതയില്ല എന്നതാണ് ഈ ബാന്ധവത്തില്‍ സി പി എമ്മിനെ അലട്ടുന്ന മുഖ്യവിഷയം. കര്‍ണാടകത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടമനസിന്റെ പ്രതീകമാണ്. പല കോണ്‍ഗ്രസ് നേതാക്കളും ബി ജെ പിയിലേക്കുള്ള പ്രവാഹം തുടരുകയാണ്. ഗോരക്ഷ പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്ന നിലപാടും സി പി എമ്മിന്റെ പുരോഗമനവീക്ഷണത്തിന് വിരുദ്ധമാണ്. ഭരണഘടനയെ ആക്രമിക്കാനും ജനാധിപത്യത്തിന്റെ പരമോന്നത സമിതികള്‍ കൈയ്യടക്കാനും സംഘപരിവാറിന് സാധിച്ച സാഹചര്യത്തില്‍ മറ്റ് യോജിപ്പില്ലായ്്മകള്‍ പിന്തള്ളി ഒരുമിച്ചില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാവുമെന്ന് ഈ കക്ഷികളുടെ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

 

LIVE NEWS - ONLINE

 • 1
  9 hours ago

  വോട്ടെടുപ്പ് ദിനം വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 • 2
  17 hours ago

  ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം അഞ്ചിടങ്ങളില്‍ സ്ഫോടനം

 • 3
  18 hours ago

  ഏപ്രില്‍ 29വരെ നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി

 • 4
  20 hours ago

  തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 • 5
  21 hours ago

  അമ്മയും മകനും തീവണ്ടി ഇടിച്ച് മരിച്ചു

 • 6
  1 day ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 7
  1 day ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 8
  1 day ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 9
  1 day ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക