Sunday, July 21st, 2019

കുമ്പസാരപീഡനം; വൈദികരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

വൈദികരോട് ഉടന്‍ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Published On:Aug 6, 2018 | 4:36 pm

ന്യൂഡല്‍ഹി: കുമ്പസാരപീഡനക്കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ.എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസ് റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. വൈദികരോട് ഉടന്‍ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. കീഴടങ്ങിയ ശേഷം വേണമെങ്കില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് കോടതി അറിയിച്ചു.
കേസിലെ മറ്റു പ്രതികളായ ഫാ.ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി.മാത്യു എന്നിവര്‍ കീഴടങ്ങിയ ശേഷം ജാമ്യം നേടിയിരുന്നു. ഇതേ പോലെ ഇവര്‍ക്കും ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസിലെ രഹസ്യവാദം പൂര്‍ത്തിയാക്കിയ ശേഷമാണ് പോലീസ് റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. അതിനു ശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍