Monday, July 15th, 2019

കുമ്പസാര പീഡനം; വൈദികരിലൊരാള്‍ കീഴടങ്ങി

കഴിഞ്ഞ ദിവസം ഫാ. ജോബ് മാത്യു ഉള്‍പ്പെടെയുള്ള മൂന്ന് പുരോഹിതരുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു.

Published On:Jul 12, 2018 | 12:33 pm

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ കീഴടങ്ങി. കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോബ് മാത്യുവാണ് യുവതിയുടെ കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസം ഫാ. ജോബ് മാത്യു ഉള്‍പ്പെടെയുള്ള മൂന്ന് പുരോഹിതരുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. ജോബ് മാത്യുവിനെ കൂടാതെ ഒന്ന്, നാല് പ്രതികളായ ഫാ. സോണി വര്‍ഗീസ്, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരുടെ ഹരജികളാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കാനും നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടാനുമുള്ള സാധ്യത വിലയിരുത്തിയുമാണ് ഉത്തരവ്.
വിവാഹ വാഗ്ദാനം നല്‍കി 1999 നവംബര്‍ മുതല്‍ ഒന്നാം പ്രതി ലൈംഗിക ചൂഷണം നടത്തി വരുന്നതായാണ് യുവതിയുടെ മൊഴി. ഒന്നാം പ്രതി 2002വരെ പീഡനം തുടര്‍ന്നു. വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2005ല്‍ പീഡനം പുനരാരംഭിച്ചു. ഒന്നാം പ്രതിയുമായുള്ള ബന്ധം കുമ്പസാരത്തിനിടെ രണ്ടാം പ്രതിയായ പള്ളി വികാരിയോട് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളും 2012 വരെ ചൂഷണം ചെയ്തു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തിയാണ് മൂന്നാം പ്രതി പീഡിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീടാണ് ഡല്‍ഹിയില്‍ നിന്നുള്ള നാലാം പ്രതിയായ വൈദികന്റെ പീഡനം. കൗണ്‍സലറായ അദ്ദേഹത്തോട് തന്റെ അനുഭവം പറഞ്ഞത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ വന്നപ്പോഴൊക്കെ മുന്തിയ ഹോട്ടലില്‍ തങ്ങിയാണ് പീഡിപ്പിച്ചത്. ഹോട്ടല്‍ ബില്ലും തന്നെക്കൊണ്ട് അടപ്പിച്ചു. ഹോട്ടലില്‍ ബില്ലടച്ചതിന്റെറ രേഖ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് പീഡനപരമ്പരയുടെ ചുരുളഴിച്ചത്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    9 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    12 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ