Sunday, February 17th, 2019

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വൈദികരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്.

Published On:Jul 14, 2018 | 1:58 pm

ന്യൂഡല്‍ഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാദര്‍ എബ്രഹാം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ വൈദികരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത മുന്നില്‍ കണ്ട് അന്വേഷണസംഘം എബ്രഹാം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി ബന്ധുവീടുകളില്‍ അടക്കം വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കേസിലെ ഒന്നാം പ്രതിയായ എബ്രഹാം വര്‍ഗീസിനെയും നാലാം പ്രതി ജോയ്‌സ് കെ. ജോര്‍ജിനെയുമാണ് ഇനിയും പിടികൂടാനുള്ളത്. ഇവരെ സമ്മര്‍ദത്തിലാക്കി കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന നീക്കവുമായാണ് അന്വേഷണം സംഘം മുന്നോട്ടു പോകുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും