Thursday, November 22nd, 2018

യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി

മാനന്തവാടി: ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്നു പരാതി. പരിക്കേറ്റ തലപ്പുഴ തെക്കേക്കര ടി.വി. ജ്യോതിഷ് (25) ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. പിതാവിന്റെ സഹോദരപുത്രന്‍ ടിപിനോടൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച് വരുന്ന പൊലീസുകാരനെ ശ്രദ്ധിച്ചിരുന്നെന്നും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നു കുറ്റപ്പെടുത്തി റോഡില്‍വച്ച് തന്നെ മര്‍ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇതുവഴി വന്ന പൊലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചും ഇരുവരെയും മര്‍ദിച്ചു. … Continue reading "യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി"

Published On:Oct 8, 2013 | 4:49 pm

മാനന്തവാടി: ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ പോലീസുകാര്‍ മര്‍ദിച്ചെന്നു പരാതി. പരിക്കേറ്റ തലപ്പുഴ തെക്കേക്കര ടി.വി. ജ്യോതിഷ് (25) ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പിതാവിന്റെ സഹോദരപുത്രന്‍ ടിപിനോടൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച് വരുന്ന പൊലീസുകാരനെ ശ്രദ്ധിച്ചിരുന്നെന്നും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നു കുറ്റപ്പെടുത്തി റോഡില്‍വച്ച് തന്നെ മര്‍ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇതുവഴി വന്ന പൊലീസ് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചും ഇരുവരെയും മര്‍ദിച്ചു. കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും ഡിവൈഎസ്പി എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    55 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു