Sunday, September 23rd, 2018

കുഴിയില്‍വീണ് വീട്ടമ്മ മരിച്ച സംഭവം; പോലീസിനെതിരെ പരാതി

തിരൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡിലെ കുഴിയില്‍വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. മരിച്ച ഷാജിതയുടെ ഭര്‍ത്താവ് മംഗലം പട്ടണംപടി സ്വദേശി മുളക്കല്‍ അബ്ദുള്‍ഗഫൂറിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മരിച്ച യുവതിയുടെ സഹോദരന്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരൂര്‍ചമ്രവട്ടം റോഡില്‍ ഷാജിത ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ റോഡിലുള്ള കുഴിയില്‍ ബൈക്ക് ചാടി റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍ പോലീസിന്റെ എഫ്‌ഐആറില്‍ ഭര്‍ത്താവ് അശ്രദ്ധമായും ജാഗ്രതയില്ലാതെയും മോട്ടോര്‍സൈക്കിള്‍ ഓടിച്ച് … Continue reading "കുഴിയില്‍വീണ് വീട്ടമ്മ മരിച്ച സംഭവം; പോലീസിനെതിരെ പരാതി"

Published On:Jun 18, 2018 | 8:02 am

തിരൂര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ റോഡിലെ കുഴിയില്‍വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. മരിച്ച ഷാജിതയുടെ ഭര്‍ത്താവ് മംഗലം പട്ടണംപടി സ്വദേശി മുളക്കല്‍ അബ്ദുള്‍ഗഫൂറിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ മരിച്ച യുവതിയുടെ സഹോദരന്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തിരൂര്‍ചമ്രവട്ടം റോഡില്‍ ഷാജിത ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ റോഡിലുള്ള കുഴിയില്‍ ബൈക്ക് ചാടി റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍ പോലീസിന്റെ എഫ്‌ഐആറില്‍ ഭര്‍ത്താവ് അശ്രദ്ധമായും ജാഗ്രതയില്ലാതെയും മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഗട്ടറില്‍ ചാടിച്ച് ഷാജിത റോഡില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപകടത്തിനു കാരണമായ ചമ്രവട്ടം റോഡിലെ കുഴി നികത്താത്തതിനെതിരേ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. റോഡില്‍ കുഴിയുണ്ടായത് റോഡ് നിര്‍മാണത്തിലെ അപാകത കാരണമാണെന്നും പൊതുമരാമത്ത് വകുപ്പുേദ്യാഗസ്ഥര്‍ക്കും കരാറുകാരനുമെതിരേയാണ് പോലീസ് കേസെടുക്കേണ്ടതെന്നും വീട്ടമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    16 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    22 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു