Thursday, February 21st, 2019

മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം: മന്ത്രി

ചെറുതോണി: കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രി ഉറപ്പു നല്‍കിയ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയുടെ ധനസഹായമെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പ്രകൃതിദുരന്തം സംബന്ധിച്ച് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പു മേധാവികളുടേയും അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുളളത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം 5446 … Continue reading "മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം: മന്ത്രി"

Published On:Aug 20, 2013 | 3:52 pm

ചെറുതോണി: കാലവര്‍ഷത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രി ഉറപ്പു നല്‍കിയ രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപയുടെ ധനസഹായമെത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പ്രകൃതിദുരന്തം സംബന്ധിച്ച് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പു മേധാവികളുടേയും അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ പ്രകൃതിക്ഷോഭത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുളളത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം 5446 കോടി രൂപയുടെ സഹായത്തിനാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചിരിക്കുന്നത്.
ഇടുക്കിക്കായി പ്രത്യേക പാക്കേജിനും അഭ്യര്‍ത്ഥന നടത്തിയിട്ടുളളതായി റവന്യു മന്ത്രി പറഞ്ഞു. രണ്ടര മാസമായി സംസ്ഥാനത്തുണ്ടായ കാലവര്‍ഷത്തില്‍ 178 പേര്‍ മരിച്ചു. ഇടുക്കിയില്‍ മാത്രം 22 പേര്‍ മരിച്ചു.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തോളം കാലതാമസം ഉണ്ടാവുന്നുണ്ട്. ഇത് ഒഴിവാക്കുന്നത് സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ധനസഹായം നല്‍കുന്നതിനുളള ഫണ്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്.
വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നിലവിലുളള മാനദണ്ഡമനുസരിച്ച് 75,000 രൂപയാണ് നല്‍കാന്‍ കഴിയുക. ഇത് രണ്ടു ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് 35,000 രൂപ എന്നത് 50,000 രൂപയാക്കും. കാലവര്‍ഷത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനസാഹചര്യം ഒരുക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍