Monday, September 24th, 2018

കമ്യൂണിറ്റി കോളജ് പദ്ധതിയില്‍ അഞ്ച് പോളിടെക്‌നിക്കുകള്‍

    തിരൂ: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കമ്യൂണിറ്റി കോളജ് പദ്ധതിയിലേക്ക് കേരളത്തിലെ അഞ്ച് പോളിടെക്‌നിക്കുകളെ തെരഞ്ഞെടുത്തതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഗ്രാമീണ മേഖലയിലെ പോളിടെക്‌നിക് കോളജുകള്‍ നവീകരിച്ച് തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്താനും വിദ്യാര്‍ഥികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കിന് 1,80,17,968 രൂപയും തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് 1,29,12,968 രൂപയും ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളജിന് 1,58,95,000 രൂപയും … Continue reading "കമ്യൂണിറ്റി കോളജ് പദ്ധതിയില്‍ അഞ്ച് പോളിടെക്‌നിക്കുകള്‍"

Published On:Sep 11, 2013 | 11:01 am

Technical College Education

 

 

തിരൂ: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കമ്യൂണിറ്റി കോളജ് പദ്ധതിയിലേക്ക് കേരളത്തിലെ അഞ്ച് പോളിടെക്‌നിക്കുകളെ തെരഞ്ഞെടുത്തതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. ഗ്രാമീണ മേഖലയിലെ പോളിടെക്‌നിക് കോളജുകള്‍ നവീകരിച്ച് തൊഴില്‍ നൈപുണ്യം ഉറപ്പു വരുത്താനും വിദ്യാര്‍ഥികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കിന് 1,80,17,968 രൂപയും തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് 1,29,12,968 രൂപയും ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളജിന് 1,58,95,000 രൂപയും പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കിന് 91,73,000 രൂപയും, കോട്ടയം ഗവ. പോളിടെക്‌നിക്കിന് 2,55,40,000 രൂപയും ഈ പദ്ധതി പ്രകാരം മൂന്നുവര്‍ഷത്തിനുള്ളില്‍ ലഭിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രം 70 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിലെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍, പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, വികലാംഗര്‍, ഭവനരഹിതര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, പഠനം പൂര്‍ത്തിയാക്കാനാവാത്തവര്‍ തുടങ്ങിയവരെ മുഖ്യധാരയിലെത്തിച്ച് ശാക്തീകരിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് കമ്യൂണിറ്റി കോളേജ് പദ്ധതി.

LIVE NEWS - ONLINE

  • 1
    1 min ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 2
    3 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 3
    7 mins ago

    കരുത്തോടെ ഇന്ത്യ

  • 4
    1 hour ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 5
    18 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 6
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 7
    22 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 8
    24 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 9
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി