Monday, September 24th, 2018

കോമണ്‍വെല്‍ത്ത്; രണ്ടു മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

പതിനഞ്ചാം സ്വര്‍ണം നേടി വലിയ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ സംഭവം ഇന്ത്യക്ക് നാണക്കേടുണ്ടായിരിക്കുകയാണ്.

Published On:Apr 13, 2018 | 10:00 am

ഗോള്‍ഡ് കോസ്റ്റ്: മരുന്നടി സംശയത്തെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍. ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് സസ്‌പെന്റ്് ചെയ്തത്.
ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരെയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു.
ട്രിപ്പിള്‍ ജമ്പില്‍ നാളെയായിരുന്നു രാകേഷ് ബാബുവിന്റെ മത്സരം നടക്കേണ്ടിയിരുന്നത്. ഇര്‍ഫാന്റെ മത്സരം പൂര്‍ത്തിയായിരുന്നു. പതിനഞ്ചാം സ്വര്‍ണം നേടി വലിയ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെ സംഭവം ഇന്ത്യക്ക് നാണക്കേടുണ്ടായിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    3 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    8 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    9 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    10 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    10 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    11 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു