Thursday, September 19th, 2019

അറിയണം കുഞ്ഞുങ്ങളിലെ ചര്‍മ പ്രശ്നങ്ങള്‍

നവജാത ശിശുക്കള്‍ക്ക് ഇത്തരത്തില്‍ ചൊറിച്ചിലും തിണര്‍പ്പുകളും ഉണ്ടാവുന്നത് സാധാരണമാണ്

Published On:Jun 20, 2019 | 1:33 pm

കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ചര്‍മ്മ പ്രശ്‌നങ്ങളും കൂടുതലായിരിക്കും. ചൊറിച്ചലും, കുരുക്കളും ഉണ്ടാവാന്‍ കാരണമാവുന്നു. എന്നാല്‍, നവജാത ശിശുക്കള്‍ക്ക് ഇത്തരത്തില്‍ ചൊറിച്ചിലും തിണര്‍പ്പുകളും ഉണ്ടാവുന്നത് സാധാരണമാണ്. അത് മനസിലാക്കി അമ്മമാര്‍ കുഞ്ഞുങ്ങളെ പരിചരിക്കണം. കുട്ടികളില്‍ പ്രശ്‌നം കൂടുതലാണെങ്കില്‍ ഡോക്ടറെ മീപിക്കണം. കുഞ്ഞുങ്ങളില്‍ ചില ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍
മിക്ക നവജാത ശിശുക്കള്‍ക്കും വരണ്ട ചര്‍മ്മമായിരിക്കും ഉണ്ടാവുക. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് ഉരിഞ്ഞ് വരും. എന്നാല്‍, പ്രശ്‌നമായി തോന്നുന്നുവെങ്കില്‍ ശിശുരോഗവിദഗ്ദന്റെ സഹായം തേടാം. കുഞ്ഞിന്‍െ മുഖത്ത് ചെറിയ കുരുക്കള്‍ ഉണ്ടാവുന്നത് സാധാരണയാണ്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഇവ താനെ മാറുകയും ചെയ്യും. പാലുണ്ണി എന്ന പേരിലറിയപ്പെടുന്ന ചെറിയ വെളുത്ത നിറമുള്ള കുരുക്കള്‍ മൂക്കില്‍ ഉണ്ടാവാം. ചര്‍മ്മത്തിലെ പാളി ഓയില്‍ ഗ്രന്ഥികളെ തടസ്സപ്പെടുത്തുന്നത് മൂലമാണ് ഇതുണ്ടാവുന്നത്.
കുട്ടിക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നത് പ്രശ്‌നമാകുന്നുണ്ടോ എന്ന് പതിവായി ശ്രദ്ധിക്കണം. ചുവപ്പ് നിറമോ, തിണര്‍പ്പോ കണ്ടാല്‍ ഡയപ്പര്‍ അലര്‍ജിക്കുള്ള ക്രീം പുരട്ടുകയും, ശരീരം തുറന്നിരിക്കാനും ഉണങ്ങാനും ശ്രദ്ധിക്കുകയും വേണം. ഏറെ നേരം തുടര്‍ച്ചയായോ, വളരെ ഇറുകിയതോ ആയ ഡയപ്പര്‍ ഉപയോഗിക്കരുത്. കുഞ്ഞിന്റെ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ശ്രദ്ധിക്കാം. ഇത് കൂടുതലാവുന്നു വെങ്കില്‍ ഡോക്ടറെ സമീപിക്കാം.

LIVE NEWS - ONLINE

  • 1
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    33 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി