മലപ്പുറം,കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: രണ്ടുപേര്‍ പിടിയില്‍

Published:November 30, 2016

malappuram-blast-in-car-full

 

 

 

മലപ്പുറം: മലപ്പുറം,കൊല്ലം കലക്ടറേറ്റ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. ബേസ് മൂവ്‌മെന്റ് സംഘടന ഉണ്ടാക്കിയവരാണ് പിടിയിലായത്. 2015 ജനുവരിയിലാണ് ബേസ് മൂവ്‌മെന്റ് സ്ഥാപിച്ചതെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അറസ്റ്റിലായ അബ്ബാസ് അലിയും ഷംസുദ്ദീനും ചേര്‍ന്നാണ് ബോംബ് നിര്‍മിച്ചത്. ഇരുവരും ബോംബ് നിര്‍മാണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. പിടിയിലായവര്‍ ഡിസംബറില്‍ ബംഗളൂരുവില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ സ്ഥിരീകരിച്ചു.
കേരളത്തിലടക്കം അഞ്ചിടങ്ങളില്‍ സ്‌ഫോടനം നടന്നതായാണ് വിവരം. അഞ്ചു കേസുകളും എന്‍ഐഎ തന്നെ അന്വേഷിക്കാനാണ് നീക്കം. അതതു സംസ്ഥാന ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.