Monday, January 22nd, 2018

പ്രധാനമന്ത്രിയെ പ്രതീകാത്മകമായി വിചാരണ ചെയ്യും: കോടിയേരി

      തിരു: നോട്ട് അസാധുവാക്കി ജനത്തെ ബുദ്ധിമുട്ടിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈമാസം 25ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ഈ പ്രതിഷേധ പരിപാടി നടത്തുകയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം ടി വാസുദേവര്‍ നായര്‍ക്കും കമലിനുമെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വം നടത്തുന്ന ആക്രോശം സാംസ്‌ക്കാരിക കേരളത്തെ മലിനമാക്കുയാണ്. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നതാണ് വേറൊരു ആവശ്യം. എന്നാല്‍ ഈ ചിത്രങ്ങള്‍ എടുത്തു മാറ്റില്ലെന്നും … Continue reading "പ്രധാനമന്ത്രിയെ പ്രതീകാത്മകമായി വിചാരണ ചെയ്യും: കോടിയേരി"

Published On:Jan 11, 2017 | 12:51 pm

Kodiyeri Full 8888

 

 

 
തിരു: നോട്ട് അസാധുവാക്കി ജനത്തെ ബുദ്ധിമുട്ടിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈമാസം 25ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമാണ് ഈ പ്രതിഷേധ പരിപാടി നടത്തുകയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം ടി വാസുദേവര്‍ നായര്‍ക്കും കമലിനുമെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വം നടത്തുന്ന ആക്രോശം സാംസ്‌ക്കാരിക കേരളത്തെ മലിനമാക്കുയാണ്. ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നതാണ് വേറൊരു ആവശ്യം. എന്നാല്‍ ഈ ചിത്രങ്ങള്‍ എടുത്തു മാറ്റില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസിന്റെ സാംസ്‌കാരിക ഫാസിസം ഇവിടെ നടപ്പില്ല. കേരളത്തില്‍ ചില സ്വാശ്രയ കോളജുകളില്‍ നടക്കുന്ന കാടന്‍ സമ്പ്രാദയങ്ങള്‍ തടയേണ്ടതാണെന്നും അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിന്റെ റേഷന്‍ സമ്പ്രദായം തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം. സംസ്ഥാനത്തിനുള്ള അരിവിഹിതം കൂട്ടണം. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ പൊതുജന കൂട്ടായ്മ നടത്തും. 2000 കേന്ദ്രങ്ങളില്‍ ജനസദസുകള്‍ സംഘടിപ്പിക്കും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതമായതോടെ സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം തകരുകയാണ്. നിരവധി പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സാര്‍വത്രിക റേഷന്‍ സംവിധാനമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മുന്‍ഗണനാ- മുന്‍ഗണനേതര ലിസ്റ്റ് പ്രകാരം പകുതിയോളം പേര്‍ക്ക് റേഷനരി കിട്ടാതാവുകയാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ അവസ്ഥക്ക് കാരണമെന്നും കോടിയേരി കുറ്റപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    6 hours ago

    കോഴിക്കോട് നഗരത്തില്‍ എടിഎം കവര്‍ച്ച

  • 2
    8 hours ago

    മലപ്പുറത്തെ യു ഡി എഫ് ഹര്‍ത്താല്‍ പെരുന്തല്‍മണ്ണ താലൂക്കിലേക്ക് ചുരുക്കി

  • 3
    8 hours ago

    അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനാണെങ്കില്‍ മോദി സാമൂഹ്യശാസ്ത്രജ്ഞനാണെന്ന് രാഷ്ട്രപതി

  • 4
    11 hours ago

    ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ഗൗരവമുള്ളത്‌: സുപ്രീം കോടതി

  • 5
    13 hours ago

    റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യന്‍ വിപണിയില്‍…

  • 6
    15 hours ago

    സിസ്റ്റര്‍ അഭയ കേസ്; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു

  • 7
    15 hours ago

    ഡിക്യു ഇനി സോനം കപൂറിന്റെ നായകന്‍.!..

  • 8
    15 hours ago

    ഓട്ടോയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

  • 9
    16 hours ago

    സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും