Friday, January 18th, 2019

കോളേജുകളില്‍ സ്വയംസംരംഭകത്വ വികസന ക്ലബുകള്‍

തിരു : ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളെ സ്വയംസംരംഭകരാക്കുന്നതിനായി എല്ലാ കോളേജുകളിലും സ്വയംസംരംഭകത്വ വികസന ക്ലബുകള്‍ തുടങ്ങും. ഒരു സ്ഥാപനത്തിലെ നാലു കുട്ടികളെ ചേര്‍ത്താണ് സ്വയംസംരംഭകത്വ ക്ലബുകള്‍ ആരംഭിക്കുക. പതിവ് കോളേജ് ക്ലബുകളില്‍ നിന്ന് വ്യത്യസ്തമായി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്താകും ക്ലബുകള്‍ പ്രവര്‍ത്തിക്കുക. കോളേജുകളിലെ സ്വയംസംരംഭകത്വ വികസന പരിപാടികളുടെ പ്രധാനകേന്ദ്രമായി ഇവയെ മാറ്റുകയെന്നതാണ് ലക്ഷ്യം. സ്വയംസംരംഭക പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കുട്ടികള്‍ക്ക് 20 ശതമാനം ഹാജരും നാലു ശതമാനം ഗ്രേസ് മാര്‍ക്കും നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായാണ് … Continue reading "കോളേജുകളില്‍ സ്വയംസംരംഭകത്വ വികസന ക്ലബുകള്‍"

Published On:Nov 5, 2013 | 1:32 pm

തിരു : ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളെ സ്വയംസംരംഭകരാക്കുന്നതിനായി എല്ലാ കോളേജുകളിലും സ്വയംസംരംഭകത്വ വികസന ക്ലബുകള്‍ തുടങ്ങും. ഒരു സ്ഥാപനത്തിലെ നാലു കുട്ടികളെ ചേര്‍ത്താണ് സ്വയംസംരംഭകത്വ ക്ലബുകള്‍ ആരംഭിക്കുക. പതിവ് കോളേജ് ക്ലബുകളില്‍ നിന്ന് വ്യത്യസ്തമായി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്താകും ക്ലബുകള്‍ പ്രവര്‍ത്തിക്കുക. കോളേജുകളിലെ സ്വയംസംരംഭകത്വ വികസന പരിപാടികളുടെ പ്രധാനകേന്ദ്രമായി ഇവയെ മാറ്റുകയെന്നതാണ് ലക്ഷ്യം. സ്വയംസംരംഭക പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കുട്ടികള്‍ക്ക് 20 ശതമാനം ഹാജരും നാലു ശതമാനം ഗ്രേസ് മാര്‍ക്കും നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമായാണ് വിദ്യാര്‍ഥി സ്വയംസംരംഭകത്വ പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിരവധി വിദ്യാര്‍ഥികള്‍ സ്വയംസംരംഭകത്വത്തിനുള്ള നൂതനാശയവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് എല്ലാ കോളേജുകളിലും സ്വയംസംരംഭകത്വ ക്ലബുകള്‍ തുടങ്ങാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചത്. നവംബര്‍ എട്ടിന് അഞ്ചുവരെ കോളേജുകള്‍ക്ക് സംരംഭകത്വ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യാം.

LIVE NEWS - ONLINE

  • 1
    23 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    41 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    6 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം