Tuesday, July 16th, 2019

മുഖത്തെ ചുളിവുകള്‍ നീക്കാന്‍ വെളിച്ചെണ്ണ!

മുഖത്തെ ചുളിവുകള്‍ക്കുള്ള ഏറ്റവും നല്ലൊരു ഉപായമാണ് വെളിച്ചെണ്ണ

Published On:Mar 20, 2018 | 1:44 pm

മുഖത്തെ ചുളിവുകള്‍ വലിയ ഒരു സൗന്ദര്യ പ്രശ്‌നമാണ്. മുഖത്തിന്റെ ഭംഗി ഇല്ലാതാക്കാനും, പ്രായക്കൂടുതല്‍ തോന്നിക്കാനും ചുളിവുകള്‍ കാരണമാവുന്നു. ഈ സാഹചര്യത്തതില്‍, മുഖത്തെ ചുളിവുകള്‍ക്കുള്ള ഏറ്റവും നല്ലൊരു ഉപായമാണ് വെളിച്ചെണ്ണ. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകളും വൈറ്റമിനുകളുമല്ലൊം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഈ രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകളെ ഓര്‍ത്ത് വിഷമിക്കേണ്ട.
വെളിച്ചെണ്ണ തേനുമായി ചേര്‍ത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം.
വെളിച്ചെണ്ണ ദിവസവും കിടക്കാന്‍ നേരം മുഖത്ത പുരട്ടി മുഖം മസാജ് ചെയ്യുന്നതു മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. തികച്ചും ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാന്‍
കറ്റാര്‍വാഴയുടെ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീങ്ങാനും മുഖത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കാനുള്ള നല്ലൊരു വഴിയാണ്.
വെളിച്ചെണ്ണയും പാലും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.
വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇതു പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. മുഖത്തിന് നിറം നല്‍കുന്നതിനും ഇത് ഏറെ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍