Tuesday, September 18th, 2018

മുറിച്ച തേങ്ങ ചീത്തയാവാതിരിക്കാന്‍ ചില പൊടിക്കൈകള്‍

തേങ്ങ മുറിയില്‍ അല്‍പം വിനാഗിരിയോ, ഉപ്പോ പുരട്ടി വെയ്ക്കുന്നത് തേങ്ങ കേടാവാതിരിക്കാന്‍ സഹായിക്കുന്നു

Published On:Oct 31, 2017 | 9:53 am

വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ് ഉപയോഗിച്ച ശേഷം ബാക്കിയുള്ള തേങ്ങ മോശമായി പോകുന്നു എന്നത്. പലപ്പോഴും ഇത്തരം മോശമായ തേങ്ങകള്‍ പിന്നീട് ഉപയോഗിക്കാന്‍ തന്നെ കഴിയാറില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍. തേങ്ങ മുറിയില്‍ അല്‍പം വിനാഗിരിയോ, ഉപ്പോ പുരട്ടി വെയ്ക്കുന്നത് തേങ്ങ കേടാവാതിരിക്കാന്‍ സഹായിക്കുന്നു. ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നല്ലതാണ് തേങ്ങ പെട്ടന്ന് ചീത്തയാവില്ല. തേങ്ങ കേടുവരാതിരിക്കാനുള്ള മറ്റൊരു മാര്‍ഗം തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തില്‍ കമിഴ്ത്തി വെയ്ച്ചാല്‍ മതി.
തേങ്ങ ചീത്തയായതാണോ എന്ന് പൊട്ടിക്കുന്നതിനു മുന്‍പ് തന്നെ മനസ്സിലാക്കാം. കണ്ണിന്റെ മുകളില്‍ നനവുള്ള തേങ്ങയാണെങ്കില്‍ അതിനര്‍ത്ഥം കേടുവന്നതായിരിക്കും എന്നാണ്.അതുപോലെ തന്നെ തേങ്ങ പൊട്ടിച്ചാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടന്ന ചീത്തയാവാന്‍ സാധ്യത. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി ഭാഗത്തെ ചകിരി കളയുന്നത് തേങ്ങ ചീത്തയാവാതിരിക്കാന്‍ സഹായിക്കുന്നു. തേങ്ങ കൃത്യമായി നെടുകേ പൊട്ടി വരാന്‍ തേങ്ങ പൊട്ടിക്കുന്നതിന് മുമ്പ് തണുത്തവെള്ളത്തില്‍ ഇട്ടുവെയ്ക്കാം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍