Tuesday, June 18th, 2019

പാക്കിസ്ഥാനില്‍ തൂക്ക് സഭക്ക് സാധ്യത

പോളിംഗ് അവസാനിച്ച് 12 മണിക്കൂറിനു ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല.

Published On:Jul 26, 2018 | 9:29 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നടന്ന നിര്‍ണായക പൊതുതെരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 113 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 47 ശതമാനം പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ 64 സീറ്റ് നേടിയ നവാസ് ശരീഫിന്റെ പി.എം.എല്‍ രണ്ടാമതും ബിലാവല്‍ ഭൂട്ടോയുടെ പി.പി.പി പാര്‍ലമെന്റേറിയന്‍ 43 സീറ്റുകളുമായി മൂന്നാമതുമെത്തി.
പോളിംഗ് അവസാനിച്ച് 12 മണിക്കൂറിനു ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതു മൂലമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 10 കോടിയിലേറെ വോട്ടര്‍മാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകള്‍ വേണം.
1947ല്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ പട്ടാളസിവിലിയന്‍ ഭരണം മാറിവരുന്ന പാക്കിസ്ഥാന്റെ ചരിത്രത്തില്‍ രണ്ടാമതാണ് സിവിലിയന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നത്. പാക്കിസ്ഥാനില്‍ സര്‍ക്കാറുകള്‍ അഞ്ചു വര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതു തന്നെ അപൂര്‍വമാണ്. 2008ല്‍ അധികാരത്തിലേറിയ പാക്കിസ്ഥാന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചു വര്‍ഷം തികച്ച് ചരിത്രം കുറിച്ചത്. തെരഞ്ഞെടുപ്പിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    46 mins ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 2
    5 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 3
    5 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 4
    5 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 5
    5 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 6
    5 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    5 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 8
    6 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 9
    7 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം