Thursday, April 25th, 2019

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷം

പത്തനംതിട്ട: പെരുനാട് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷം. പരസ്പരം പോരാടാന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചതോടെയാണ് എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷമായത്. തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സിപിഐ നേതാക്കളില്‍ പ്രമുഖനായ കെ. എന്‍. പുരുഷോത്തമനും ബാങ്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്താങ്ങിയ യശോധരന്‍ ഒപ്പിട്ടിരുന്നില്ലെന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. ജി. സുരേഷിന്റെ ആരോപണമാണു സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതു നേരത്തെ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും പിന്നീടു … Continue reading "സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷം"

Published On:Sep 14, 2013 | 1:22 pm

പത്തനംതിട്ട: പെരുനാട് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷം. പരസ്പരം പോരാടാന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചതോടെയാണ് എല്‍ഡിഎഫില്‍ ചേരിപ്പോര് രൂക്ഷമായത്. തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. സിപിഐ നേതാക്കളില്‍ പ്രമുഖനായ കെ. എന്‍. പുരുഷോത്തമനും ബാങ്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്താങ്ങിയ യശോധരന്‍ ഒപ്പിട്ടിരുന്നില്ലെന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. ജി. സുരേഷിന്റെ ആരോപണമാണു സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതു നേരത്തെ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും പിന്നീടു രഹസ്യമായി ഒപ്പിട്ടെന്നാണു സുരേഷ് പറയുന്നത്. സിപിഐയും കോണ്‍ഗ്രസും ചേര്‍ന്നൊരുക്കിയ വഞ്ചനാ കൂട്ടുകെട്ടിന്റെ മറ്റൊരു മുഖമാണ് ഇവിടെ അരങ്ങേറുന്നതെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. എന്നാല്‍, സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സിപിഐ മണ്ഡലം സെക്രട്ടറി ബേബിച്ചന്‍ വെച്ചൂച്ചിറ പറഞ്ഞു. നേതാക്കള്‍ പരസ്പരം മല്ലടിക്കുന്നത് ജില്ലാ നേതൃത്വത്തെ വിഷമിപ്പിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    2 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    2 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    2 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    3 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    3 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    4 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    4 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം