പൊതു പ്രശ്‌നത്തില്‍ യോജിച്ച സമരമാവാം: കെപിഎ മജീദ്

Published:November 19, 2016

KPA Majeed Full Image 111

 

 

 
മലപ്പുറം: സംസ്ഥാനത്തെ ബാധിക്കുന്ന പൊതുപ്രശ്‌നത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ യോജിച്ച സമരം നടത്തുന്നതില്‍ തെറ്റില്ലെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ സംയുക്ത സമരമാണ് ഉചിതമായ നടപടിയെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ . മജീദ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തണമെന്ന നിര്‍ദ്ദേശം കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ തള്ളിയിരുന്നു.
സംയുക്ത സമരം നടത്തുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടെങ്കില്‍ യു.ഡി.എഫ് യോഗം വിളിച്ച് ചര്‍ച്ച ചെയ്യണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട സംഘത്തില്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ ഉണ്ടായിരുന്നു. അതുപോലെ സമരത്തിലും യോജിച്ച് നീങ്ങണമെന്നും മജീദ് പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.