Wednesday, May 22nd, 2019

മുഖ്യമന്ത്രി റാന്തലുമായി നടക്കുന്ന തവളപിടുത്തക്കാരന്‍: പന്ന്യന്‍

കൊച്ചി: മന്ത്രിസഭ വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള നീക്കമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനെപ്പോലെ വാഗ്ദാനങ്ങളുമായി പാര്‍ട്ടികളെ ചാക്കിലാക്കാന്‍ മുഖ്യമന്ത്രി നടക്കുകയാണെന്നും പന്ന്യന്‍ ആരോപിച്ചു. എറണാകുളം പ്രസ്സ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെല്‍വരാജിേനയും ആര്‍.എസ്.പി.യേയും പാട്ടിലാക്കിയതുപോലെ മറ്റുള്ളവരെയും പ്രലോഭിപ്പിച്ച് പാട്ടിലാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന മട്ടില്‍ മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് പാര്‍ട്ടികളെയും വ്യക്തികളെയും കെണിയിലാക്കാനുള്ള ശ്രമം വിജയിക്കില്ല. ജെ.എസ്.എസ്സിനും സി.എം.പി.ക്കും പിന്നാലെ കൂടുതല്‍ … Continue reading "മുഖ്യമന്ത്രി റാന്തലുമായി നടക്കുന്ന തവളപിടുത്തക്കാരന്‍: പന്ന്യന്‍"

Published On:Mar 24, 2014 | 2:04 pm

കൊച്ചി: മന്ത്രിസഭ വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള നീക്കമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനെപ്പോലെ വാഗ്ദാനങ്ങളുമായി പാര്‍ട്ടികളെ ചാക്കിലാക്കാന്‍ മുഖ്യമന്ത്രി നടക്കുകയാണെന്നും പന്ന്യന്‍ ആരോപിച്ചു. എറണാകുളം പ്രസ്സ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെല്‍വരാജിേനയും ആര്‍.എസ്.പി.യേയും പാട്ടിലാക്കിയതുപോലെ മറ്റുള്ളവരെയും പ്രലോഭിപ്പിച്ച് പാട്ടിലാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഒന്നെടുത്താല്‍ രണ്ട് ഫ്രീ എന്ന മട്ടില്‍ മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് പാര്‍ട്ടികളെയും വ്യക്തികളെയും കെണിയിലാക്കാനുള്ള ശ്രമം വിജയിക്കില്ല. ജെ.എസ്.എസ്സിനും സി.എം.പി.ക്കും പിന്നാലെ കൂടുതല്‍ കക്ഷികള്‍ എല്‍.ഡി.എഫിലെത്തുമെന്നും പന്ന്യന്‍ പറഞ്ഞു.
വി.എസ്. അച്യതാനന്ദനെതിരെയുള്ള മന്ത്രി തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങള്‍ കടന്ന കൈയായിപ്പോയി. വി.എസ്സിനെപ്പോലെ മഹാനായ ഒരാളെക്കുറിച്ച് വളരെ തരം താഴ്ന്ന രീതിയിലാണ് തിരുവഞ്ചൂര്‍ സംസാരിച്ചത്. രാ ഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി കഥയെഴുത്ത് തുടങ്ങിയിരിക്കുകയാണെന്നും പന്ന്യന്‍ പരിഹസിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പി.മാരും കേന്ദ്രമന്ത്രിമാരും നാടിന്റെ വികസനത്തിനായി യാതൊന്നും ചെയ്തില്ല. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പായില്ല. കേന്ദ്ര ബജറ്റിലും റെയില്‍വേ ബജറ്റിലും കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദിക്കാന്‍ ആരുമുണ്ടായില്ല. കേരളത്തില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പരാജയപ്പെട്ടു.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ഡോ. ബെന്നറ്റ് എബ്രഹാം പാര്‍ട്ടി പ്രവര്‍ത്തകനാണ്. താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ ഒരു മാസം ലീവെടുത്ത് പ്രചാരണത്തിനിറങ്ങിയ ആളാണ്. ബെന്നറ്റ് എബ്രഹാമിനെതിരായ കുപ്രചാരണങ്ങള്‍ക്ക് ചരടുവലിക്കുന്നത് അവിടെ ജയിക്കുമെന്ന് പറഞ്ഞുനടക്കുന്ന സ്ഥാനാര്‍ത്ഥിയാണ്പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്