Tuesday, September 18th, 2018

ഒരുമാസ ശമ്പളം തരൂ; നമുക്ക് പുതിയ കേരളം സൃഷ്ടിക്കാം: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി, ലോകം നല്‍കുന്ന പിന്തുണയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ കഴിയും.

Published On:Aug 27, 2018 | 8:50 am

തിരു: പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്നോട്ടുവെച്ച ഈ ആശയം അദ്ദേഹം ഫെയ്‌സ് ബുക്കിലും കുറിച്ചു. ”എല്ലാവര്‍ക്കും ഒരുമാസത്തെ ശമ്പളം ഒന്നിച്ച് നല്‍കാനായി എന്നുവരില്ല. ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളംവീതം നല്‍കിയാല്‍ 10 മാസംകൊണ്ട് 30 ദിവസത്തെ ശമ്പളമാകുമല്ലോ. ഇങ്ങനെ നല്‍കുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണം. പ്രവാസി മലയാളികള്‍ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാന്‍ ശ്രമിക്കണം”. സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി, ലോകം നല്‍കുന്ന പിന്തുണയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ കഴിയുമെന്നും അദ്ദേഹംപറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    10 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍