Wednesday, May 22nd, 2019

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പിണറായി ആഞ്ഞടിച്ചു

വോട്ട് രേഖപ്പെടുത്തിയ ശേഷം തന്നെ കണ്ട മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Published On:Apr 23, 2019 | 10:00 am

കണ്ണൂര്‍: ഈ തിരഞ്ഞെടുപ്പ് ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വര്‍ഗീയതയും വംശഹത്യയും നടത്തിയവര്‍ ഇവിടെയെത്തി റോഡ് ഷോ നടത്തി വോട്ടര്‍മാരെ പാട്ടിലാക്കാമെന്ന് കരുതരുത്. അത് തകര്‍ന്നടിയുന്നത് തിരഞ്ഞെടുപ്പില്‍ കാണാനാകും. രാജ്യത്ത് ബിജെപിയെ നേരിടുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തിനാല്‍ വസ്തുതാ വിരുദ്ധ പ്രചാരണം നടത്തി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാമെന്ന കണക്കുകൂട്ടുന്ന ഈ രണ്ട് കൂട്ടരുടെയും മോഹം തകര്‍ന്നടിയും.
സംസ്ഥാനത്ത് പ്രശംസനീയമായ വിജയം എല്‍ഡിഎഫ് നേടും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാര്യമായ അനഷ്ട സംഭവങ്ങള്‍ ഇല്ലാതെ കേരളം രാജ്യത്തിന് മാതൃകയായി. ഇന്നും ഈ സ്ഥിതി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ക്ക് ഒരു തരകാറുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇത് ഗൗരവമായിട്ടെടുത്തില്ല. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫുമായാണ് മത്സരമെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലായിടത്തും ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം തന്നെ കണ്ട മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

LIVE NEWS - ONLINE

  • 1
    10 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    32 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു