Saturday, February 23rd, 2019

ക്ലീവ്ലാന്‍ഡ് എയ്സ് ഈ മാസം 20ന് എത്തും

എയ്സ് ഡീലക്സിന് 2.2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published On:Sep 8, 2018 | 8:32 am

ക്ലീവ്ലാന്‍ഡ് എയ്സ് ഈ മാസം 20ന് എത്തും. ക്ലീവ്ലാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ ബൈക്കാണ് എയ്സ് ഡീലക്സ്. കമ്പനിയുടെ പുണെയിലെ പ്ലാന്റിലായിരിക്കും ബൈക്കുകളുടെ നിര്‍മാണം. ഏറെ ആകര്‍ഷകമായ റെട്രോ സ്‌റ്റൈലിലാണ് എയ്‌സ് എത്തുന്നത്. എയ്സ് ഡീലക്സിന് 2.2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ സൗത്ത് ഇന്ത്യയിലെ പത്ത് നഗരങ്ങളിലാണ് ക്ലീവ്ലാന്‍ഡിന്റെ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.
സ്‌ക്വയര്‍-സെക്ഷന്‍, സിംഗിള്‍-ഡൗണ്‍ട്യൂബ് ഫ്രെയ്മില്‍ നിര്‍മിച്ചിരിക്കുന്ന എയ്സിന്റെ മുന്നില്‍ അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍-ഷോക്ക് അബ്സോര്‍ബേഴ്സുമാണ് നല്‍കിയിട്ടുള്ളത്. ഈ ബൈക്കിന് 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിനുമാണ് എയ്സ് ഡീലക്സിന് കരുത്തേകുന്നത്. 229 സിസിയില്‍ 15.4 bhp പവറും 16 Nmtorqum എയ്സ് ഡീലക്സ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം