Wednesday, April 24th, 2019

നാടെങ്ങും സമ്പൂര്‍ണ ശുചിത്വയജ്ഞം

കണ്ണൂര്‍: ജില്ലക്ക് ശുചീകരണ ദിനങ്ങള്‍ വരുന്നു. പനിയും സാംക്രമിക രോഗങ്ങളും തടയുന്നതിനായി പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് ആഹ്വാനം നല്‍കിയാണ് ശുചീകരണദിനം നടത്തുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ശുചീകരണം. ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പൊതുസ്ഥലങ്ങളും ഓഫീസുകളും ആശുപത്രികളും ശുചീകരിക്കുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്ലോറിനേഷന്‍ നടത്തും കൊതുക് പെറ്റുപെരുകുന്ന സ്ഥലങ്ങളില്‍ പുല്‍ത്തൈ ലം, മണ്ണെണ്ണ തുടങ്ങിയവ തളിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ മാറും. കാട്പിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കും. കൊതുകു നിവാരണത്തില്‍ … Continue reading "നാടെങ്ങും സമ്പൂര്‍ണ ശുചിത്വയജ്ഞം"

Published On:Jun 24, 2017 | 10:14 am

കണ്ണൂര്‍: ജില്ലക്ക് ശുചീകരണ ദിനങ്ങള്‍ വരുന്നു. പനിയും സാംക്രമിക രോഗങ്ങളും തടയുന്നതിനായി പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് ആഹ്വാനം നല്‍കിയാണ് ശുചീകരണദിനം നടത്തുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ശുചീകരണം.
ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പൊതുസ്ഥലങ്ങളും ഓഫീസുകളും ആശുപത്രികളും ശുചീകരിക്കുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്ലോറിനേഷന്‍ നടത്തും കൊതുക് പെറ്റുപെരുകുന്ന സ്ഥലങ്ങളില്‍ പുല്‍ത്തൈ ലം, മണ്ണെണ്ണ തുടങ്ങിയവ തളിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ മാറും. കാട്പിടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കും. കൊതുകു നിവാരണത്തില്‍ ആവശ്യമായ കാര്യങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കും. മന്ത്രിമാരും ശുചീകരണത്തില്‍ പങ്കാളിയാവും.
അധികസമയം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സന്റീവ് നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താല്‍കാലികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തനത് ഫണ്ടില്‍ നിന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന 25000 രൂപ വരെ നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ശുദ്ധജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പനി നിയന്ത്രിക്കുവാന്‍ സാധ്യമായതെല്ലാം ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം
അതിനിടെ കൊതുകുകളുടെ വളര്‍ച്ചക്ക് സാഹചര്യം സൃഷ്ടിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമുണ്ടാകുന്ന നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. ഇതനുസരിച്ച് രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
എങ്ങും കൊതുകുശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സന്ധ്യമയങ്ങുന്നതോടെ കൊതുകുകളുടെ അക്രമണം തുടരുകയാണ്. ഡങ്കിപ്പനിയെ പ്രതിരോധിക്കാനും കൊതുകിനെ നശിപ്പിക്കാനും സമൂഹം മുന്നിട്ടിറങ്ങണമെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്. ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് പകല്‍സമയത്താണ്. കൊതുകുകടി ഏല്‍ക്കാതിരിക്കുക എന്നതാണ് പ്രധാന പ്രതിരോധമായി കാണുന്നത്. എന്നാല്‍ ഡങ്കിപ്പനി ഉള്‍പ്പെടെ കൊതുകുജന്യ രോഗങ്ങള്‍ ഇതര സംസ്ഥാന ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുണ്ടാകുന്നുണ്ട്. മന്ത് രോഗ ബാധിതരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്ത മന്ത് രോഗം മടങ്ങിവരുന്നതിന്റെ സൂചനകളാണ് കാണുന്നത്. മന്ത് കൊതുകുജന്യ രോഗമായതിനാല്‍ നാട്ടുകാര്‍ക്കും ഇത് പടരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
പനി മരണങ്ങളുടെ കണക്കെടുത്താല്‍ ആവര്‍ത്തിച്ചുവരുന്ന ഡെങ്കിപ്പനിയാണ് മരണത്തിലേക്ക് നയിക്കുന്നതെന്ന് കാണാം. രോഗം വരാതെ തടയുകയും ഒരുതവണ വന്നാല്‍ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
ബ്രേക്ക്‌ബോണ്‍ ഫീവര്‍ എന്നുകൂടി അറിയപ്പെടുന്ന ഡങ്കിപ്പനി ഒരു വൈറസ് രോഗമാണ്. കൊതുകു പരത്തുന്ന ഡെങ്കു വൈറസ് ആണ് രോഗ കാരണം. രണ്ട് തരത്തിലുള്ള ഡങ്കിപ്പനിയുണ്ട്. ക്ലാസിക്കല്‍ ഡങ്കി (ടൈപ്പ്-1) ആണ്. ആദ്യത്തേത് മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ പനിയാണ് ഹെമറിട്രിക് ഡങ്കിപ്പനി (ടൈപ്പ്-2,3) ഡങ്കിപ്പനി വന്നാല്‍ സ്വയം ചികിത്സ അരുത്. ആസ്പിരിന്‍ ഗുളികകള്‍ കഴിക്കരുത്. അത് ഡങ്കിപ്പനി ബാധിതരില്‍ രക്തസ്രാവം കൂടിയേക്കും.

LIVE NEWS - ONLINE

 • 1
  2 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 2
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 3
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 4
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 5
  5 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 6
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 7
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 8
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 9
  9 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു