Saturday, July 20th, 2019

ഹൈജിയ പദ്ധതിക്ക് തുടക്കമായി

മീനങ്ങാടി: ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന മുദ്രാവാക്യവുമായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഹൈജിയ-2013 പദ്ധതിക്കു തുടക്കമായി. ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യമേഖലയില്‍ സമഗ്രവികസനവും ശുചിത്വ പരിപാലനവും ഉറപ്പ് വരുത്തുക, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വായു, മണ്ണ്, ജലം എന്നിവ സംരക്ഷിച്ച് പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, രാസവള-കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് … Continue reading "ഹൈജിയ പദ്ധതിക്ക് തുടക്കമായി"

Published On:Aug 23, 2013 | 4:48 pm

മീനങ്ങാടി: ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം എന്ന മുദ്രാവാക്യവുമായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഹൈജിയ-2013 പദ്ധതിക്കു തുടക്കമായി. ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യമേഖലയില്‍ സമഗ്രവികസനവും ശുചിത്വ പരിപാലനവും ഉറപ്പ് വരുത്തുക, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, വായു, മണ്ണ്, ജലം എന്നിവ സംരക്ഷിച്ച് പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, രാസവള-കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുക, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക തുടങ്ങിയവയാണ് ഹൈജിയയുടെ ലക്ഷ്യങ്ങള്‍. തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സേവനത്തിലൂടെ ഗ്രാമപഞ്ചായത്തിലെ 128 ആദിവാസി കോളനികള്‍ ശുചീകരിച്ചു. ഗ്രാമസഭകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വാര്‍ഡ്തല ഹെല്‍ത്ത് ആക്ടിവിറ്റി ഗ്രൂപ്പ്. വാര്‍ഡ് അംഗം ചെയര്‍മാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമാണ്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, പൊലീസ്- സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വിദ്യാഭ്യാസമേധാവികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
സംഘാടക സമിതി പങ്കാളിത്തം, ആരോഗ്യ-വിദ്യാഭ്യാസ ക്ലാസുകള്‍, ഡോകക്കസി പ്രതിരോധ മരുന്ന് വിതരണം, ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, ജീവിത ശൈലീ രോഗങ്ങളുടെ പരിശോധന എന്നിവ ഹൈജിയ പദ്ധതിയുടെ പ്രത്യേകതയാണ്.

 

LIVE NEWS - ONLINE

  • 1
    13 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    20 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു