ഫ്രിഡ്ജിലെ ഡ്രോയറുകള്‍ പുറത്തെടുത്ത് വയ്ക്കാം
ഫ്രിഡ്ജിലെ ഡ്രോയറുകള്‍ പുറത്തെടുത്ത് വയ്ക്കാം
ഫ്രിഡ്ജ് വീട്ടില ഒഴിച്ചുകൂടാനാവാത്തതാണ്. ഭക്ഷണസാധാനങ്ങള്‍ ഒട്ടുമിക്കതും കേടുകൂടാതെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കുന്നത് കൊണ്ട് തന്നെയാണ് ഫ്രിഡ്ജ് പ്രധാനപ്പെട്ടതാവുന്നതും. ഈ സാഹചര്യത്തില്‍ ഫ്രിഡ്ജ് വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. ഫ്രിഡ്ജ് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏറെനാള്‍ വച്ചിട്ടുള്ള ഭക്ഷണ സാധനങ്ങളെല്ലാം ഫ്രിഡ്ജില്‍ നിന്ന് എത്തുകളയണം. ശേഷം ഫ്രിഡ്ജിലെ ഡ്രോയറുകള്‍ പുറത്തെടുത്ത് വയ്ക്കാം. സോപ്പു കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് ഈ ഡ്രോയറും മറ്റും കഴുകുക. ശേഷം വൃത്തിയുള്ള ടവ്വല്‍ ഉപയോഗിച്ച് തുടയ്ക്കാം.
ഇനി ഫ്രഡ്ജിന്രെ ഉള്‍വശം വൃത്തിയാക്കണം. ഫ്രിഡ്ജിന്റെ ഉള്‍വശം മുഴുവന്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. സോപ്പ് പൂര്‍ണമായും നീക്കം ചെയ്യാന്‍ ശുദ്ധജലം ഉപയോഗിച്ച് വീണ്ടും കഴുകണം. തുടര്‍ന്ന് ടവ്വല്‍ ഉപയോഗിച്ച് തുടക്കാം. എല്ലാം വൃത്തിയാക്കിയ ശേഷം പഴയതു പോലെ വെയ്ക്കാം.