Wednesday, April 24th, 2019

ആദ്യം വേണ്ടത് വ്യക്തിശുചിത്വം പിന്നെ സാമൂഹിക ശുചിത്വം

മഴക്കാലം തുടങ്ങിയതോടെ നാടെങ്ങും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതു പോലെ നിപ വൈറസും ജനത്തെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. വൈറസ് ബാധയെ ചെറുക്കാന്‍ ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. സമൂഹം വ്യക്തികളെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. എല്ലാ വ്യക്തികളും ശുചിത്വം പാലിക്കുകയാണെങ്കില്‍ സമൂഹവും ആ വഴിക്ക് പോകും. മഴക്കാലത്തിന് മുന്നോടിയായി ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും വീടും പരിസരവും നാടും പൊതുയിടങ്ങളും ശുചീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാറുണ്ട്. പലരും പ്രസംഗപീഠങ്ങളില്‍ കയറി വാതോരാതെ ഇക്കാര്യം പറയുകയും ചെയ്യും. എന്നാല്‍ പരിസര ശുചീകരണം ഏട്ടിലെ … Continue reading "ആദ്യം വേണ്ടത് വ്യക്തിശുചിത്വം പിന്നെ സാമൂഹിക ശുചിത്വം"

Published On:Jun 4, 2018 | 2:06 pm

മഴക്കാലം തുടങ്ങിയതോടെ നാടെങ്ങും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതു പോലെ നിപ വൈറസും ജനത്തെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. വൈറസ് ബാധയെ ചെറുക്കാന്‍ ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണ്. സമൂഹം വ്യക്തികളെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. എല്ലാ വ്യക്തികളും ശുചിത്വം പാലിക്കുകയാണെങ്കില്‍ സമൂഹവും ആ വഴിക്ക് പോകും. മഴക്കാലത്തിന് മുന്നോടിയായി ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും വീടും പരിസരവും നാടും പൊതുയിടങ്ങളും ശുചീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാറുണ്ട്. പലരും പ്രസംഗപീഠങ്ങളില്‍ കയറി വാതോരാതെ ഇക്കാര്യം പറയുകയും ചെയ്യും. എന്നാല്‍ പരിസര ശുചീകരണം ഏട്ടിലെ പശുവായി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രത്യക്ഷ ഉദാഹരണത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. രണ്ടാഴ്ച മുമ്പ് കാലവര്‍ഷത്തിന് മുന്നോടിയായി കനത്ത മഴ പെയ്തപ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ പൊടുന്നനെ വെള്ളം കയറി. നഗരത്തിലെ ഓടകളിലെ മാലിന്യങ്ങള്‍ മുഴുവന്‍ റോഡിലേക്ക്. മാലിന്യം നിറഞ്ഞ ഓടകളില്‍ ഒഴുക്കില്ല. വെള്ളമൊഴുക്ക് നിലച്ചതോടെ ഹോട്ടല്‍ മാലിന്യങ്ങളടക്കമുള്ള കരിപുരണ്ട ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ ജലം മഴവെള്ളത്തോടൊപ്പം നഗരത്തിലെ വിവിധയിടങ്ങളില്‍ പരന്നൊഴുകി. ഈ അഴുക്ക് വെള്ളത്തിലെ വൈറസ് എത്രപേരെ ബാധിച്ചിട്ടുണ്ടാവാം. പക്ഷെ ഇതേക്കുറിച്ചൊന്നും ആര്‍ക്കും വേവലാതിയില്ല. കാല്‍നട യാത്രക്കാര്‍ ഈ വെള്ളത്തില്‍ തുഴഞ്ഞുകൊണ്ട് നടക്കേണ്ട ഗതികേടാണ് വന്നത്. വ്യാപാരികള്‍ മുഖത്ത് ടൗവ്വല്‍ കെട്ടി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലായി. ഇതൊരു ചെറിയ ഉദാഹരണം മാത്രം.
മഴക്കാലം വരുന്നതിന് മുമ്പെ ഓടകള്‍ ശുചീകരിക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷനുണ്ടായിരുന്നു. ഒന്നോ രണ്ടോ മഴ പെയ്ത് വെള്ളം തളംകെട്ടി ഒഴുകിയതിന് ശേഷമായിരിക്കാം ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ഇത് ഇന്നലെയും ഇന്നും തുടങ്ങിയതല്ല. കാലാകാലങ്ങളായി നടന്നുവരുന്ന പ്രക്രിയയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിക്കൂട്ടല്‍ ശുചീകരണങ്ങളാണ് ഡെങ്കിയും മലേറിയയും മറ്റും ക്ഷണിച്ചുവരുത്തുന്നത്. അവനവന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പൊതുയിടവും ശുചീകരിക്കണമെന്ന ബോധം ഓരോ വ്യക്തിക്കും ഉണ്ടായാല്‍ മാത്രമെ വൈറസ്‌രഹിത നാട് ഉണ്ടാകുകയുള്ളൂ. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലുള്ളവര്‍ പെരുകിവന്നാല്‍ ഒടുവില്‍ നിപ പോലുള്ള വൈറസ് ഇവിടെ കൊടികുത്തിയാലും പിന്നെ പിടികിട്ടുകയില്ല.
ശുചീകരണ പ്രവര്‍ത്തനം ആരോഗ്യ വകുപ്പും അതുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളും മാത്രം ചെയ്യേണ്ടതാണെന്ന ബോധമാണ് ചിലര്‍ക്കുള്ളത്. എല്ലാ വ്യക്തിയും ആരോഗ്യ പ്രവര്‍ത്തകരാകണം. സന്നദ്ധ പ്രവര്‍ത്തകരാകണം. ശുചീകരണത്തിനിറങ്ങണം. എങ്കില്‍ മാത്രമെ ശുചിത്വമുള്ള ഒരു നാട് നമുക്ക് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ. ശുചിത്വമില്ലായ്മക്ക് ഗവണ്‍മെന്റിനെയോ ഭരണകൂടങ്ങളെയോ പഴിചാരുന്ന പ്രവണത ശരിയല്ല. സര്‍ക്കാര്‍ നമ്മുടേതു കൂടിയാണ്. നമ്മള്‍ ശരിയായെങ്കില്‍ മാത്രമെ സര്‍ക്കാറും ശരിയാകൂ.
നാളെ ലോക പരിസ്ഥിതി ദിനമാണ്. ഈ ദിനത്തോടനുബന്ധിച്ച് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഫഌക്‌സ് രഹിത കണ്ണൂര്‍. നല്ല കാര്യം തന്നെ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരായ സമൂഹമാണ് നമ്മുടേത്. ഒരുവര്‍ഷമായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍മുഹമ്മദലി പ്ലാസ്റ്റിക് വിമുക്ത നഗരമായി കണ്ണൂരിനെ മാറ്റിയെടുക്കാന്‍ ആഹോരാത്രം യത്‌നിക്കുന്ന കാര്യം സ്വാഗതാര്‍ഹമാണ്. ഇഛാശക്തിയുള്ളവര്‍ ഉന്നത സ്ഥാനത്ത് ഉണ്ടാകണമെന്ന് പറയുന്നതിന് ഒരു ഉദാഹരണമാണ് കണ്ണൂര്‍. ഇങ്ങനെ എല്ലാ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പം സമൂഹവും ഒന്നടങ്കം അണിനിരന്നാല്‍ ശുചിത്വകേരളം ആരോഗ്യകേരളം സാക്ഷാത്കരിക്കപ്പെടും.

LIVE NEWS - ONLINE

 • 1
  49 mins ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  1 hour ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  2 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  6 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147