Wednesday, July 17th, 2019

ക്ലീന്‍ കാസര്‍കോട് ശ്രദ്ധേയമായി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിച്ച ശുചിത്വ പരിപാടി ശ്രദ്ധേയമായി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലാഭരണകൂടമാണ് ശുചിത്വ പരിപാടി സംഘടിപ്പിച്ചത്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ഏകദിന ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. ശുചിത്വകൂട്ടായ്മയില്‍ ആയിരങ്ങള്‍ ഒറ്റമനസ്സോടെ പങ്കാളികളായി. കാസര്‍കോട്് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ ക്ലീന്‍ കാസര്‍കോട്് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, ഡിഎംഒ ഡോ.പി ഗോപിനാഥ് മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍ കുഞ്ഞ് ശുചിത്വമിഷന്‍ … Continue reading "ക്ലീന്‍ കാസര്‍കോട് ശ്രദ്ധേയമായി"

Published On:Aug 20, 2013 | 4:36 pm

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിച്ച ശുചിത്വ പരിപാടി ശ്രദ്ധേയമായി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലാഭരണകൂടമാണ് ശുചിത്വ പരിപാടി സംഘടിപ്പിച്ചത്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ഏകദിന ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. ശുചിത്വകൂട്ടായ്മയില്‍ ആയിരങ്ങള്‍ ഒറ്റമനസ്സോടെ പങ്കാളികളായി. കാസര്‍കോട്് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ ക്ലീന്‍ കാസര്‍കോട്് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, ഡിഎംഒ ഡോ.പി ഗോപിനാഥ് മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍ കുഞ്ഞ് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. മണിലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഇ. മോഹനന്‍, മുനിസിപ്പല്‍ സെക്രട്ടറി വിനയന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മലേറിയ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചനയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ ഉപഹാരങ്ങള്‍ നല്‍കി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ശുചിത്വ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലത്തില്‍ പാലക്കുന്നില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ പരിപാടിക്കു നേതൃത്വം നല്‍കി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
മംഗല്‍പ്പാടി പഞ്ചായത്തില്‍ ഉപ്പള ടൗണിലെ ശുചിത്വകൂട്ടായ്മ പി. ബി. അബ്ദുള്‍റസാഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നു. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ശുചിത്വകൂട്ടായ്മയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. മെമ്പര്‍ പി. മാധവന്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാമിഷന്‍ അംഗങ്ങള്‍ കളക്ടററ്റ് പരിസരം വൃത്തിയാക്കി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചിത്വ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തുതല ഉദ്ഘാടനം കണ്ണിവയല്‍ ടിടിഐയില്‍ പഞ്ചായത്തു പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഫിലോമിന ജോണി ആക്കാട്ട് അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാലില്‍ പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍, ആരോഗ്യപ്രവര്‍ത്തകരായ വി.എസ്.ജോസ്, അജിത്ത് സി.ഫിലിപ്പ് എന്നിവരും പോലീസ് സ്‌റ്റേഷന്‍ പരിസരത്തു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്തംഗം ജെസി ടോം, ഈട്ടിത്തട്ടില്‍ അഗസ്റ്റിന്‍ ജോസഫ്, തയ്യേനിയില്‍ മോഹനന്‍ കോളിയാട്ട്, പാലാവയലില്‍ സിജോ വഴുതനപ്പള്ളിയും കടുമേനിയില്‍ മേഴ്‌സി മാണിയും ശുചിത്വ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കി. അജാനൂര്‍,എളേരി പ്രധാന ടൗണുകളായ നര്‍ക്കിലക്കാട്, കുന്നുംകൈ, എളേരിത്തട്ട്, പുങ്ങംചാല്‍,നീലേശ്വരം എന്നീ സ്ഥലങ്ങളിലും ഡ്രൈ ഡേ ആചരിച്ചു.

 

LIVE NEWS - ONLINE

 • 1
  1 hour ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 2
  4 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 3
  4 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 4
  5 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 5
  6 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 6
  7 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 7
  7 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 8
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 9
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി