Friday, September 21st, 2018

അടി കരിഞ്ഞ പാത്രം വൃത്തിയാക്കാന്‍ വിനാഗിരി!

വിനാഗിരി ഉപയോഗിച്ച് എളുപ്പത്തില്‍ പാത്രം വൃത്തിയാക്കാം

Published On:Apr 9, 2018 | 9:33 am

പല വീട്ടമ്മമാരും അനുഭവിയ്ക്കുന്ന പ്രശ്നമാണ് പാത്രം കരിഞ്ഞ് അടിയില്‍ പിടിയ്ക്കുന്നത്. ഇത്ര കഴുകിയാലും ഇത് പോകില്ല എന്ന പരാതിയും. എന്നാല്‍ ഈ പ്രശ്‌നത്തിനും പരിഹാരമുണ്ട്.
വിനാഗിരി ഉപയോഗിച്ച് ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. ആദ്യമായി കരിഞ്ഞ പാത്രത്തില് മുക്കാല്‍ ഭാഗത്തോളം വെള്ളം എടുക്കാം. അതിലേക്ക് ഒരു കപ്പ് വിനാഗിരി ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. കുറഞ്ഞ് തീയ്യില്‍ വേണം വെള്ളം ചൂടാക്കാന്‍. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകിമാറുന്നതായി കാണാം. വെള്ളം നന്നായി തിളച്ച് കഴിയുമ്പോള്‍ തീ ഓഫാക്കി ഇത് വാങ്ങി വെയ്ക്കാം. ശേഷം അതിലെ വെള്ളം കളഞ്ഞ് പാത്രം ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ച് കഴുകിയെടുക്കാം. പാത്രത്തിലെ കറ പൂര്‍ണമായും മാറുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റ അറസ്റ്റ് ഉടന്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    6 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    7 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    7 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    8 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    8 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം