Wednesday, November 14th, 2018

ഇനി മണ്‍പാത്രങ്ങളുടെ കാലം

        മണ്‍പാത്രങ്ങള്‍ക്ക് പ്രിയമേറുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണം പാചകം ചെയ്യുന്ന പാത്രങ്ങളുടെ കൂടി പ്രത്യേകതയാണെന്ന പ്രചാരണങ്ങള്‍കൂടി വന്നതോടെയാണ് മണ്‍പാത്രങ്ങളുടെ ഡിമാന്റ് വര്‍ധിച്ചത്. പാരമ്പര്യരീതിയിലുള്ള ഭക്ഷണക്രമത്തിലേക്ക് മടങ്ങാനുള്ള പ്രവണതയും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ രുചി കൂടുമെന്ന വിശ്വാസവും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഭക്ഷണം വിളമ്പാനും വെള്ളം സംഭരിക്കാനും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് മണ്‍പാത്ര നിര്‍മാണക്കാര്‍. തൊഴില്‍ നിലനിര്‍ത്താന്‍ നഷ്ടം സഹിച്ചും ജോലി … Continue reading "ഇനി മണ്‍പാത്രങ്ങളുടെ കാലം"

Published On:Apr 24, 2017 | 12:44 pm

Clay Pots and Vessels Full

 

 

 

 
മണ്‍പാത്രങ്ങള്‍ക്ക് പ്രിയമേറുന്നു. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണം പാചകം ചെയ്യുന്ന പാത്രങ്ങളുടെ കൂടി പ്രത്യേകതയാണെന്ന പ്രചാരണങ്ങള്‍കൂടി വന്നതോടെയാണ് മണ്‍പാത്രങ്ങളുടെ ഡിമാന്റ് വര്‍ധിച്ചത്.
പാരമ്പര്യരീതിയിലുള്ള ഭക്ഷണക്രമത്തിലേക്ക് മടങ്ങാനുള്ള പ്രവണതയും മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍ രുചി കൂടുമെന്ന വിശ്വാസവും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഭക്ഷണം വിളമ്പാനും വെള്ളം സംഭരിക്കാനും മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് മണ്‍പാത്ര നിര്‍മാണക്കാര്‍. തൊഴില്‍ നിലനിര്‍ത്താന്‍ നഷ്ടം സഹിച്ചും ജോലി ചെയ്യുകയാണിവര്‍. 60 രൂപ മുതല്‍ 120 രൂപ വരെ വിലയുള്ള ചട്ടികളും കലങ്ങളുമാണ് വില്‍ക്കുന്നത്. കളിമണ്ണിന്റെ ദൗര്‍ലഭ്യമാണ് പ്രധാന വിഷയം. ഒരു ട്രാക്ടര്‍ മണ്ണിന് 3500 രൂപയാണ് വില. അത് ചൂളയില്‍ എത്തിക്കുമ്പോഴേക്കും 12500 രൂപ വരെ ചെലവാകും. ചൂള വെക്കാന്‍ ചകിരി, വിറക് എന്നിവ വേറെയും വാങ്ങണം. ഒരു ചൂളയില്‍ 200 എണ്ണം വരെ വെക്കും. ചിലപ്പോള്‍ പകുതിയിലേറെയും നശിച്ച് പോകും. മണ്ണ് അരച്ച് പാകപ്പെടുത്തി ചൂളയില്‍വെച്ച് ചുട്ടെടുക്കുകയാണ്. അരവ് കൃത്യമായില്ലെങ്കില്‍ പാത്രങ്ങള്‍ക്ക് ചോര്‍ച്ച വരും. മണ്ണ് ചവിട്ടി കുഴച്ച് പാകപ്പെടുത്താന്‍ കഠിനാധ്വാനം തന്നെ വേണം. അധ്വാനം മൂലം ശക്തമായ ശരീരവേദനയുണ്ടാകും. മീന്‍ചട്ടി, കൂജ, ഫില്‍ട്ടര്‍, തൂക്ക്മണി, പുട്ട്കുറ്റി, കുപ്പി, ഭരണി,തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. കറി ചട്ടികള്‍ക്കാണ് ആവശ്യക്കാരേറെ. സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ ഈ കുലത്തൊഴില്‍ മുന്നോട്ടു കൊണ്ടു പോകാനാവുമെന്നാണ് മണ്‍പാത്ര നിര്‍മാണക്കാരുടെ പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    15 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 2
    27 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 3
    35 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 4
    37 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 5
    49 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 6
    59 mins ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 7
    2 hours ago

    ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയി

  • 8
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 9
    18 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും