Thursday, February 21st, 2019

ക്ലസ്മുറികളില്‍ ഇനി പച്ച ബോര്‍ഡുകള്‍

  മലപ്പുറം: സ്‌കൂള്‍ ക്ലാസ്മുറികളില്‍ കറുത്ത ബോര്‍ഡുകള്‍ക്ക് പകരം ഇനി മുതല്‍ പച്ച ബോര്‍ഡുകള്‍. തിരൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് പുതിയ പദ്ധതി വരുന്നത്. എം.എല്‍.എ സി. മമ്മുട്ടി നടപ്പാക്കുന്ന സ്‌കൂള്‍ പരിഷ്‌കരണ പരിപാടിയിലാണ് ഈ നിറംമാറ്റം !. കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്നതാണ് നിറംമാറ്റത്തിന് കാരണമായി പറയുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളെല്ലാം സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലിയാക്കാനാണ് പദ്ധതി. ക്ലാസ്മുറികള്‍ മുഴുവന്‍ ടൈല്‍സ് പാകും. സ്‌കൂള്‍ ചായമടിക്കും. പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. സ്മാര്‍ട്ട് … Continue reading "ക്ലസ്മുറികളില്‍ ഇനി പച്ച ബോര്‍ഡുകള്‍"

Published On:Jan 24, 2014 | 2:39 pm

Malappuram Full

 
മലപ്പുറം: സ്‌കൂള്‍ ക്ലാസ്മുറികളില്‍ കറുത്ത ബോര്‍ഡുകള്‍ക്ക് പകരം ഇനി മുതല്‍ പച്ച ബോര്‍ഡുകള്‍. തിരൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുമാണ് പുതിയ പദ്ധതി വരുന്നത്. എം.എല്‍.എ സി. മമ്മുട്ടി നടപ്പാക്കുന്ന സ്‌കൂള്‍ പരിഷ്‌കരണ പരിപാടിയിലാണ് ഈ നിറംമാറ്റം !. കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്നതാണ് നിറംമാറ്റത്തിന് കാരണമായി പറയുന്നത്.
അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളെല്ലാം സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലിയാക്കാനാണ് പദ്ധതി. ക്ലാസ്മുറികള്‍ മുഴുവന്‍ ടൈല്‍സ് പാകും. സ്‌കൂള്‍ ചായമടിക്കും. പൂന്തോട്ടങ്ങള്‍ നിര്‍മിക്കും. സ്മാര്‍ട്ട് ക്ലാസ്മുറികളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിക്കും. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന നിറങ്ങള്‍ മാറും. ആറുതരം നിറങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ സമിതി അംഗീകരിക്കുന്ന നിറം ഉപയോഗിക്കാം. നാലേകാല്‍ കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുറമെ എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    10 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    13 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍