Sunday, July 21st, 2019

സികെ വിനീതിന് സര്‍ക്കാര്‍ ജോലി, ചിത്രക്ക് ധന സഹായം

ജോലി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കായിക രംഗത്ത് എല്ലാവരോടും സര്‍ക്കാര്‍ അനുഭാവപൂര്‍ണായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വനീത്

Published On:Aug 2, 2017 | 10:56 am

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: കേരളബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം മലയാളിയായ സികെ വിനീതിന് കേരള സര്‍ക്കാര്‍ ജോലി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായാണ് നിയമനം. നേരത്തെ അക്കൗണ്ടന്റ് ജനറല്‍ ഒഫീസില്‍ ജോലിയുണ്ടായിരുന്ന വിനീതിനെ ഹാജര്‍ കുറവാണെന്ന കാരണത്താല്‍ കേന്ദ്ര കായികമന്ത്രാലയം പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ വിനീതിന് തിരികെ ജോലി ലഭിക്കാന്‍ കേന്ദ്രവുമായി ഇടപെട്ടെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് കായിക മന്ത്രി എസി മൊയ്തീന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് വിനീതിന് ജോലി നല്‍കിയത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത വട്ടിപ്രം സ്വദേശിയാണ് സി കെ വിനീത്.
കണ്ണൂര്‍ എസ്എന്‍ കോളേജിലൂടെയാണ് വിനീതിന്റെ സംസ്ഥാന ടീമിലേക്കുള്ള പ്രവേശനം. കോളേജ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍, യൂനിവേഴ്‌സിറ്റി ക്യാപ്റ്റന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് പിന്നീട് ക്ലബ് ഫുട്‌ബോള്‍ രംഗത്ത് സജീവസാന്നിധ്യമാവുകയായിരുന്നു. സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാമ്പില്‍ നിരവധി തവണ അംഗമായിരുന്നു.
വിവ കേരള,പ്രയാഗ് യുനൈറ്റഡ്, ബംഗലുരു എഫ്‌സി തുടങ്ങിയ ടീമുകളിലെ മിന്നുന്ന പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ഐഎസ്എല്ലില്‍ കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതിന് നിര്‍ണായക പങ്ക വഹിച്ചു. ലോകക്കപ്പ് സന്നാഹ മല്‍സരമടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ വിനീത് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുക നല്‍കി നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളാണ് വിനീത്.
ജോലി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കായിക രംഗത്ത് പറച്ചില്‍ മാത്രമല്ല പ്രവൃത്തിയും കൂടിയുണ്ടെന്ന് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. തനിക്ക് മാത്രമല്ല കായിക മേഖലയിലെ എല്ലാവരോടും സര്‍ക്കാര്‍ അനുഭാവപൂര്‍ണായ നിലപാടാണ് സ്വീകരിക്കുന്നത്. പിയു ചിത്രയുടെ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് പ്രശംസനീയമായിരുന്നുവെന്നും എല്ലാവരെയും പരിഗണിക്കുന്ന സര്‍ക്കാറാണിതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും തഴയപ്പെട്ട പിയു ചിത്രക്ക് പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി ധന സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിമാസം പത്തായിരം രൂപയും ഭക്ഷണ അലവന്‍സായി പ്രതിദിനം 500 രൂപയുമാണ് ചിത്രക്ക് നല്‍കുക.

 

 

 

 

LIVE NEWS - ONLINE

 • 1
  15 mins ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 2
  3 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 3
  8 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 4
  9 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 5
  11 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 6
  12 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 7
  23 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 8
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 9
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു