Monday, June 24th, 2019

ഏക സിവില്‍കോഡ്; ഇപ്പോള്‍ തീരുമാനിമില്ലെന്ന് അമിത്ഷാ

പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി ജെയ്റ്റ്‌ലിയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ശരിയായ ദിശയിലാണ്.

Published On:Jan 25, 2018 | 12:26 pm

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ബി.ജെ.പി ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അധ്യക്ഷന്‍ അമിത് ഷാ. മുത്തലാഖില്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, നിയമത്തെ രാജ്യസഭയില്‍ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. നിയമം വീണ്ടും രാജ്യസഭയുടെ പരിഗണനക്കായി കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പിക്ക് 2014നേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടും. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആറ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 22 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയാണ് ഭരണം നടത്തുന്നത്. ബി.ജെ.പിക്ക് ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി ജെയ്റ്റ്‌ലിയുടെയും നേതൃത്വത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം ശരിയായ ദിശയിലാണ്. ഇതിന്റെ തെളിവാണ് സെന്‍സെ്‌സ് റെക്കോര്‍ഡ് ഉയരത്തിലെത്തിയതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല