Thursday, November 15th, 2018

സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9ന് തുടങ്ങും

        കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി.എസ്.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് ഒമ്പതിന് തുടങ്ങും. 18നാണ് ഫൈനല്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും നടക്കും. 13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോഓപ്പറേറ്റീവ് സ്‌്രൈടക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി.എസ്.പി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം … Continue reading "സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9ന് തുടങ്ങും"

Published On:May 3, 2014 | 10:38 am

Cricket Full

 

 

 

 
കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി.എസ്.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് ഒമ്പതിന് തുടങ്ങും. 18നാണ് ഫൈനല്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും നടക്കും.
13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോഓപ്പറേറ്റീവ് സ്‌്രൈടക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി.എസ്.പി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
ട്രോഫി പ്രകാശനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവനും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജാഫര്‍ സേട്ടും നിര്‍വവഹിച്ചു. ടീമുകള്‍ക്കുള്ള ജഴ്‌സികളുടെ വിതരണം ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സറായ ബത്തേരി യൂറോ സ്‌പോര്‍ട്‌സ് ഉടമ അബ്ദുള്‍ സലീമും നിര്‍വഹിച്ചു.
13 സര്‍ക്കാര്‍ വകുപ്പുകളുടെ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. റവന്യൂ റൈവല്‍സ് (റവന്യൂ വകുപ്പ്), ടീം മാസ്‌റ്റേഴ്‌സ് (വിദ്യാഭ്യാസ വകുപ്പ്), ഡിസ്ട്രിക്ട് പോലീസ് ടീം വയനാട്, പവര്‍ സ്‌്രൈടക്കേഴ്‌സ് (കെ.എസ്.ഇ.ബി.), സൂപ്പര്‍ എക്‌സ്?പ്രസ്സ് (കെ.എസ്.ആര്‍.ടി.സി.), ആക്ടീവ് റൈഡേഴ്‌സ് (വാണിജ്യ നികുതി വകുപ്പ്), ഡാഷിങ് ഫോറസ്‌റ്റേഴ്‌സ് (വനംവകുപ്പ്), റൈസിങ് സ്റ്റാഴ്‌സ് (ഫയര്‍ & റസ്‌ക്യൂ), വാസ്‌കോ (മണ്ണ് സംരക്ഷണം), സൂപ്പര്‍ ടസ്‌കേഴ്‌സ് (മൃഗസംരക്ഷണം), ഗ്രീന്‍സ് വയനാട് (മറ്റ് വകുപ്പുകളുടെ കണ്‍സോര്‍ഷ്യം) എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകള്‍. ഇവയെ മൂന്ന് പൂളുകളാക്കി തിരിച്ചിട്ടുണ്ട്.
അഞ്ച് ടീമുകളുള്ള ഒന്നാമത്തെ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മറ്റ് രണ്ട് പൂളുകളില്‍ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകളും സെമിഫൈനലില്‍ മാറ്റുരയ്ക്കും. ജില്ലാ കളക്ടര്‍ രക്ഷാധികാരിയായ ഗവേണിങ് ബോഡിയാണ് മത്സരങ്ങള്‍ നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    4 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    6 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    7 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    7 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്