Saturday, February 23rd, 2019

പ്രധാന നഗരങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ്

          ആലപ്പുഴ: തിരുവനന്തപുരത്തു നിന്നു പ്രധാന നഗരങ്ങളിലേക്ക് അര മണിക്കൂര്‍ ഇടവിട്ടു സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നു. ഇതേക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കായിരിക്കും സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍. ദേശീയപാത 47ലും 17ലും എംസി റോഡിലുമായി പകലും രാത്രിയും ഓരോ അര മണിക്കൂറിലും ഒരു ബസ് എന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കും. … Continue reading "പ്രധാന നഗരങ്ങളിലേക്ക് സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ്"

Published On:Feb 6, 2014 | 12:38 pm

KSRTC SUPER DELUXE BUS

 

 

 

 

 
ആലപ്പുഴ: തിരുവനന്തപുരത്തു നിന്നു പ്രധാന നഗരങ്ങളിലേക്ക് അര മണിക്കൂര്‍ ഇടവിട്ടു സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നു. ഇതേക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരത്തു നിന്ന് എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കായിരിക്കും സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകള്‍. ദേശീയപാത 47ലും 17ലും എംസി റോഡിലുമായി പകലും രാത്രിയും ഓരോ അര മണിക്കൂറിലും ഒരു ബസ് എന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കും.
ആദ്യഘട്ടത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സ്‌റ്റോപ്പുകളുള്ള ബസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം നല്‍കും. ഇരുന്നു മാത്രമുള്ള യാത്രയാണ് അനുവദിക്കുക എന്നതിനാല്‍ സൂപ്പര്‍ എക്‌സ്പ്രസിനേക്കാള്‍ ഉയര്‍ന്ന നിരക്കു നല്‍കേണ്ടി വരും. സ്‌റ്റോപ്പുകളും യാത്രാസമയവും കുറവായിരിക്കും. തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കു 12 മണിക്കൂറും കൊച്ചിയിലേക്ക് അഞ്ചു മണിക്കൂറും കൊണ്ട് ഓടിയെത്തുകയാണു ലക്ഷ്യം.
ദീര്‍ഘദൂര സര്‍വീസുകളുടെ ശൃംഖലയുണ്ടാക്കി, ലാഭകരമായി നടത്തുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ മാതൃകയാക്കിയാണു സൂപ്പര്‍ ഡീലക്‌സ് ശൃംഖല. 200 ബസുകളുടെ ശൃംഖലയ്ക്കാണു രൂപം നല്‍കുക. ഇതിനായി 400 കോടി രൂപ വായ്പ എടുക്കാമെന്നും അവ 15 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാമെന്നും പദ്ധതിരേഖ നിര്‍ദേശിക്കുന്നു.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി 10 വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ കൂടി വാങ്ങും. ഇവ ഉപയോഗിച്ചു കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ഡിപ്പോകളില്‍ നിന്നു ബാംഗ്ലൂരിലേക്കു സര്‍വീസ് നടത്തും. ഒരു ദിവസംകൊണ്ട് പോയിമടങ്ങി വരാമെന്നതിനാല്‍ ഈ റൂട്ടുകളില്‍ നിന്ന് ഒരു ബസ് കൊണ്ടു ബാംഗ്ലൂര്‍ സര്‍വീസ് ഓടിക്കാന്‍ സാധിക്കും. തിരുവനന്തപുരത്തു നിന്നു ബാംഗ്ലൂര്‍ സര്‍വീസ് നടത്താന്‍ രണ്ടു ബസുകളും ഒരു സ്‌പെയര്‍ ബസും വേണം. ഒരു കോടി രൂപയോളം വിലയുള്ള മൂന്നു ബസുകള്‍ ഒരു ഷെഡ്യൂളിനായി നീക്കിവയ്ക്കുന്നതു നഷ്ടമായതിനാല്‍ പുതിയ വോള്‍വോ ബാംഗ്ലൂര്‍ സര്‍വീസില്‍ നിന്നു തിരുവനന്തപുരത്തെ ഒഴിവാക്കും. എന്നാല്‍, നിലവിലുള്ള ഒരു തിരുവനന്തപുരം – ബാംഗ്ലൂര്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും കെ എസ് ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  3 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  4 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  5 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  7 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  8 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  10 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  12 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം