Tuesday, September 25th, 2018

ബോംബ്; സര്‍ക്കസ് കൂടാരത്തില്‍ പരിഭ്രാന്തി പരത്തി

തൃശൂര്‍: ബോംബെന്ന വ്യാജ സന്ദേശം സര്‍ക്കസ് കൂടാരത്തില്‍ പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം സര്‍ക്കസ് പ്രദര്‍ശനം തടസ്സപ്പെട്ടു. ഫോണ്‍വിളി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വടക്കേ സ്റ്റാന്റിനു സമീപത്തെ ബേക്കറിയിലെ കോയിന്‍ ബോക്‌സില്‍നിന്നാണു വിളി വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരക്കാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കം. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണില്‍ വിളിച്ച ഒരാള്‍ വടക്കേ സ്റ്റാന്റിലെ ജമിനി സര്‍ക്കസ് കൂടാരത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടുമെന്നും അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍നിന്ന് ഉടന്‍ ഈസ്റ്റ് പൊലീസിലേക്കും … Continue reading "ബോംബ്; സര്‍ക്കസ് കൂടാരത്തില്‍ പരിഭ്രാന്തി പരത്തി"

Published On:Sep 9, 2013 | 3:21 pm

തൃശൂര്‍: ബോംബെന്ന വ്യാജ സന്ദേശം സര്‍ക്കസ് കൂടാരത്തില്‍ പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്ന് ഒന്നര മണിക്കൂറോളം സര്‍ക്കസ് പ്രദര്‍ശനം തടസ്സപ്പെട്ടു. ഫോണ്‍വിളി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വടക്കേ സ്റ്റാന്റിനു സമീപത്തെ ബേക്കറിയിലെ കോയിന്‍ ബോക്‌സില്‍നിന്നാണു വിളി വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരക്കാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കം. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണില്‍ വിളിച്ച ഒരാള്‍ വടക്കേ സ്റ്റാന്റിലെ ജമിനി സര്‍ക്കസ് കൂടാരത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടുമെന്നും അറിയിച്ചു.
കണ്‍ട്രോള്‍ റൂമില്‍നിന്ന് ഉടന്‍ ഈസ്റ്റ് പൊലീസിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും വിവരം കൈമാറി. ഇതേത്തുടര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ റൂറല്‍ പൊലീസ് മേധാവി അജീതാ ബീഗം, എസിപി ചന്ദന്‍ ചൗധരി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. വ്യാജ സന്ദേശക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    12 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    14 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു