Thursday, July 18th, 2019

സി ഐ സിബി തോമസ് ഇനി വെള്ളിത്തിരയിലും നായകന്‍

പോലീസുകാരനെന്ന നിലയിലും മികവ് തെളിയിച്ച സിബി തോമസ് രണ്ട് മാസം മുമ്പാണ് അഴീക്കല്‍ കോസ്റ്റല്‍ സി ഐയായി ചുമതലയേറ്റത്.

Published On:May 15, 2019 | 10:37 am

കണ്ണൂര്‍: അഴീക്കല്‍ കോസ്റ്റല്‍ സി ഐ സിബിതോമസ് നായകനായ സിനിമ മറ്റന്നാള്‍ പ്രദര്‍ശനത്തിനെത്തും.
‘സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍’ എന്ന പേരിലുളള മലയാള സിനിമ സിബിതോമസിന്റെ ആറാമത്തെ സിനിമയാണ്. പുതുമുഖ സംവിധായികയാണ് തിരക്കഥ എഴുതിയത്. ഇവരുടെ ഭര്‍ത്താവ് അന്തരിച്ച നന്ദകുമാറിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്. പുതുമുഖം അതുല്യയാണ് നായിക. പോലീസുകാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വങ്ങളിലൊന്നാണ് സിബിതോമസ്. സഹൃദയനും കലാസ്വാദകനുമായ സിബിതോമസ് ഇതിനകം ആറോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരിക്കും പുതിയ സിനിമയിലേത്. പോലീസുകാരനെന്ന നിലയിലും മികവ് തെളിയിച്ച സിബി തോമസ് രണ്ട് മാസം മുമ്പാണ് അഴീക്കല്‍ കോസ്റ്റല്‍ സി ഐയായി ചുമതലയേറ്റത്. 2003ലാണ് എസ് ഐ ആയി സിബിതോമസ് പോലീസ് സര്‍വീസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രേമസൂത്രം, കാമുകി, ബെല്ലും ബ്രേക്കും, കുട്ടനാടന്‍ മാര്‍പ്പാപ്പ, ഒരു കുപ്രസിദ്ധപയ്യന്‍ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    11 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    15 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    17 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ